video
play-sharp-fill
മകനെ കാണാൻ കേരളത്തിലെത്തിയ വിദേശവനിതയെ പീഡിപ്പിച്ച സംഭവം ; രണ്ട് പേർ പൊലീസ് പിടിയിൽ

മകനെ കാണാൻ കേരളത്തിലെത്തിയ വിദേശവനിതയെ പീഡിപ്പിച്ച സംഭവം ; രണ്ട് പേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

കൊച്ചി: മകനെ കാണാൻ കേരളത്തിലെത്തിയ വിദേശ വനിതയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ പൊലീസ് പിടിയിൽ. മലപ്പുറം സ്വദേശികളായ യുവാക്കളെ കൊച്ചി സെൻട്രൽ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തതത്. തായ്‌ലൻഡ് സ്വദേശിനിയായ യുവതിയുടെ പരാതിയിൽ മലപ്പുറം സ്വദേശികളായ മുഹമ്മദ് ഇൻസാഫ്, അൻസാരി എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം എറണാകുളം സെൻട്രൽ പൊലീസിൽ യുവതി നൽകിയ പരാതിയെ തുടർന്നാണ് പോലീസ് നടപടിയെടുത്തിരിക്കുന്നത്. യുവതിയുടെ മകൻ മലപ്പുറത്തെ ഒരു വിദ്യാഭ്യാസസ്ഥാപനത്തിൽ പഠിക്കുന്നുണ്ട്. മകനെ കാണാനായി ഇവർ പലതവണ കേരളത്തിൽ വന്നിരുന്നു. കേരളത്തിലേക്കുള്ള യാത്രകളിൽ ഇവരുടെ സഹായിയായിരുന്ന മുഹമ്മദ് ഇൻസാഫാണ് ഇവരെ ആദ്യം പീഡിപ്പിച്ചത്. പിന്നീട് ഇയാൾ അൻസാരിയേയും ഒപ്പം കൂട്ടുകയായിരുന്നുവെന്നാണ് യുവതി പറഞ്ഞിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group