ഭഗവാന് സമർപ്പിച്ചത് തങ്ക അങ്കി; തിരുവാഭരണം പന്തളം കൊട്ടാരത്തിലേതു തന്നെ: ക്ഷത്രിയക്ഷേമസഭ
സ്വന്തം ലേഖകൻ
കോട്ടയം : പന്തളം കൊട്ടാരത്തിലെ തിരുവാഭരണത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കമില്ലെന്നു ക്ഷത്രിയക്ഷേമസഭ സംസ്ഥാന നേതൃത്വം വ്യക്തമാ ക്കി. ഭഗവാന് സമർപ്പിച്ചത് തിരുവാഭരണമല്ല; തങ്കഅങ്കി ആണ്.
ചിത്തിര തിരുനാൾ മഹാരാജാവാണ് തങ്കഅങ്കി ഭഗവാനു സമർപ്പിച്ചത്. ദേവസ്വത്തിന്റെ ആറന്മുള യിലെ സ്ട്രോങ് റൂമിലാണ് ഇത് സൂക്ഷിക്കുന്നത്. മണ്ഡലപൂജയ്ക്ക് ചാർത്തുന്ന തങ്കഅങ്കി ആറന്മുള പാർഥ സാരഥി ക്ഷേത്രത്തിൽ നിന്നു എല്ലാവർഷവും രഥ ഘോഷയാത്രയായി ശബരിമലയിൽ എത്തിക്കുകയാണ് പതിവ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതേസമയം മകരസംക്ര പൂജയ്ക്ക് അയ്യപ്പനു ചാർത്തുന്ന തിരുവാഭരണങ്ങൾ നൂറ്റാണ്ടുകളായി പന്തളം കൊട്ടാരത്തിന്റെ ഉടമസ്ഥതയിലും കൈവശത്തിലുമാ ണെന്നും ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന ഭാരവാഹികൾ പറഞ്ഞു. മണികണ്ഠനെ യുവരാജാവായി അഭിഷേകം ചെയ്യുമ്പോൾ അണിയിക്കുന്നതിനു പിതൃസ്ഥാ നീയരായ പന്തളം കൊട്ടാരം പണിയിപ്പിച്ചതാണ് തിരുവാഭരണം.
പന്തളത്തെ സ്രാമ്പിക്കൽ കൊട്ടാരത്തിലാണ് സൂക്ഷിക്കുന്നത്. തിരുവാഭരണ ഘോഷയാത്ര സുര ക്ഷിതത്വം കണക്കാക്കി ദേവസ്വത്തിന്റെ നേതൃത്വത്തിലാണെന്നു മാത്രം.
സുപ്രീംകോടതിയുടെ പരാമർശത്തിന്റെ പേരിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പാഴ്കിനാവ് കാണുകയാണെന്നു ക്ഷത്രിയ ക്ഷേമ സഭ സംസ്ഥാന പ്രസിഡ ന്റ് പി.കെ. രഘുവർമ, സംസ്ഥാന ജനറൽ സെക്രട്ടറി ആത്മജവർമ തമ്പുരാൻ എന്നിവർ പറഞ്ഞു.
23നു 10നു തിരുവല്ല പാലിയേക്കര കിഴക്കേ കൊട്ടാരം നാലു കെട്ടിൽ സഭയുടെ മേഖല സമ്മേളനവും ഉന്നതാധികാരസമിതിയും ചേരുമെന്നും ഭാരവാഹികൾ അറിയിച്ചു.