പൗരത്വ നിയമഭേദഗതിയുടെ മറവിൽ കലാപത്തിന് ആഹ്വാനം ചെയ്തത് സംസ്ഥാന സർക്കാർ ജീവനക്കാരനായ പോപ്പുലർ ഫ്രണ്ട് വൈസ് ചെയർമാൻ അബുദുൾ സലാം; മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനാണെന്ന് ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിന് ഹാജരായില്ല
സ്വന്തം ലേഖകൻ
ഡൽഹി: പൗരത്വ നിയമഭേദഗതിയുടെ മറവിൽ കലാപത്തിന് ആഹ്വാനം ചെയ്ത് സംസ്ഥാന സർക്കാർ ജീവനക്കാരനായ പോപ്പുലർ ഫ്രണ്ട് വൈസ് ചെയർമാനാണെന്ന് പൊലീസ് . കെഎസ്ഇബി ഒഡിറ്റ് ഓഫീസിലെ മുതിർന്ന ഉദ്യാഗസ്ഥനാണ് അബുദുൾ സലാമാണ് കലാപനത്തിന് അഹ്വാനം ചെയ്തത്. കലാപത്തിന് പണം സ്വരൂപിച്ച കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അബുദുൾ സലാമിന് നോട്ടിസ് അയച്ചിരുന്നു. എന്നാൽ താൻ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനാണെന്ന് ചൂണ്ടിക്കാട്ടിയ അബുദുൾ സലാം ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല.
ഭീകര സ്വഭാവമുള്ള പോപ്പുലർ ഫ്രണ്ടിന്റെ ദേശീയ വൈസ് ചെയർമാനായ അബ്ദുൾ സലാം മഞ്ചേരി കെഎസ്ഇബിയിലെ റീജിയണൽ ഓഡിറ്റ് ഓഫീസിൽ സീനിയർ അസിസ്റ്റന്റാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ കലാപത്തിനായി 15 ബാങ്ക് അക്കൗണ്ടിലൂടെ അനധികൃത സാമ്പത്തിക ഇടപാട് നടത്തിയ സംഭവത്തിൽ അബ്ദുൾ സലാമിനോട് ഹാജരാകാൻ കഴിഞ്ഞ മാസം അവസാനം ഇഡി ആവശ്യപ്പെട്ടിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് ഹാജരാകാനാണ് ഇഡി നോട്ടീസയച്ചത്. എന്നാൽ താൻ കേരളത്തിലെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനാണെന്നും ഹാജരാകാനുള്ള സമയം രണ്ടാഴ്ച നീട്ടണമെന്നുമാണ് അബ്ദുൾ സലാം നൽകിയ മറുപടിയിൽ പറയുന്നത്. അബ്ദുൾ സലാമിനെക്കൂടാതെ പോപ്പുലർ ഫ്രണ്ടിന്റെ ചെയർമാൻ അബൂബക്കർ, ജനറൽ സെക്രട്ടറി മുഹമ്മദലി ജിന്ന എന്നിവരോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും ഹാജരായില്ല.