യുഎപിഎ കേസ് : മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: യുഎപിഎ കേസ് സംസ്ഥാനത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. കേസ് എൻഐഎ ഏറ്റെടുത്തതിനെതിരെ അതിരൂക്ഷമായ വിമർശനമാണ് പ്രതിപക്ഷം ഉന്നയിച്ചത്. ഈ സാഹചര്യത്തിലാണ് കേസ് സംസ്ഥാനത്തിന് തിരികെ നൽകണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം. പ്രതിപക്ഷ വികാരം മാനിച്ചാണ് നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രത്തിന്റെ മുൻകൂർ അനുമതിയോടെ കേസ് തിരികെ സംസ്ഥാനത്തിന് ഏൽപ്പിക്കുന്നതിന് നിയമത്തിൽ വ്യവസ്ഥയുണ്ടെന്നും അമിത്ഷായെ സമീപിച്ച് ഈ അനുമതി വാങ്ങണമെന്നും പ്രതിപക്ഷം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പന്തീരാങ്കാവ് യുഎപിഎ കേസ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യ്ക്ക് കൈമാറിയത് സർക്കാരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുമ്പ് പറഞ്ഞിരുന്നു. കേന്ദ്രം സ്വമേധയാ ഏറ്റെടുത്തതാണ്. കേസ് എൻഐഎ ഏറ്റെടുത്തതിന് നിയമപരമായ പിൻബലമുണ്ട്. സർക്കാർ പരിശോധിക്കും മുമ്പ് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. എൻഐഎ അന്വേഷണത്തിന് നിർദേശിച്ചത് കേന്ദ്രസർക്കാരാണെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
മുൻ കോൺഗ്രസ് സർക്കാരിലെ അഭ്യന്തര മന്ത്രിയായിരുന്ന പി ചിദംബരത്തിന്റെ നേതൃത്വത്തിൽ പാസാക്കിയ എൻഐഎ നിയമമാണ് സംസ്ഥാനങ്ങളെ മറികടന്ന് കേസുകൾ ഏറ്റെടുക്കാനുള്ള അധികാരം കേന്ദ്രത്തിന് സമ്മാനിച്ചത്. അത് ഇപ്പോൾ കേന്ദ്രം ഉപയോഗിക്കുകയാണ്. അതിനാൽ പരിശുദ്ധാത്മക്കാളാണെന്ന് പ്രതിപക്ഷം വിചാരിക്കേണ്ടന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.