video
play-sharp-fill
കോളജ് വിദ്യാർത്ഥികൾക്കായി വിലപറഞ്ഞുറപ്പിച്ച് കൊണ്ടുവന്ന 380 മയക്കുമരുന്ന് ഗുളികളും മൂന്ന് കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ ; അറസ്റ്റിലായത് തിരൂർ സ്വദേശികൾ

കോളജ് വിദ്യാർത്ഥികൾക്കായി വിലപറഞ്ഞുറപ്പിച്ച് കൊണ്ടുവന്ന 380 മയക്കുമരുന്ന് ഗുളികളും മൂന്ന് കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ ; അറസ്റ്റിലായത് തിരൂർ സ്വദേശികൾ

സ്വന്തം ലേഖകൻ

പെരിന്തൽമണ്ണ : പ്രൊഫഷണൽ കോളജുകളിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യുവാക്കൾക്ക് വിൽക്കുന്നതിനായി വില പറഞ്ഞുറപ്പിച്ച് കൊണ്ടുവന്ന 380 നെട്രോസിപ്പാം മയക്കുമരുന്ന് ഗുളികകളും മൂന്ന് കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ.

പെരിന്തൽമണ്ണ ടൗണിൽ ഗ്യാസ് ഗോഡൗണിന് സമീപം വച്ച് തിരൂർ ആലിൻചോട് സ്വദേശികളായ വേട്ടുവക്കാട്ടിൽ മുഹമ്മദ് ഹജ്‌സർ (26), തയ്യിൽപറമ്പിൽ മുഹമ്മദ് നിഷാദ് (26) എന്നിവരെയാണ് 380 ഓളം നെട്രോസിപ്പാം ടാബ്ലെറ്റുകളും 3 കിലോഗ്രാം കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തത്. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏജന്റുമാർ മുഖാന്തിരം അനധികൃതമായി പ്രവർത്തിക്കുന്ന ഷോപ്പുകളിൽനിന്നും അറുപതിനായിരം രൂപയ്ക്ക് വാങ്ങിയ മയക്കുമരുന്ന് ടാബ്ലെറ്റുകളും കഞ്ചാവും വൻ തുക വിലപറഞ്ഞുറപ്പിച്ച് കൈമാറ്റം ചെയ്യാനായി കൊണ്ടുവന്ന സമയത്താണ് സഞ്ചരിച്ച കാർ സഹിതം പൊലീസിന്റെ പിടിയിലായത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുംബൈയിൽ നിന്നും തുണികൾ ട്രയിൻ മാർഗ്ഗം കൊണ്ടുവന്ന് വിൽപന നടത്തുന്നതിന്റെ മറവിൽകൂടുതൽ ലാഭം പ്രതീക്ഷിച്ചാണ് മയക്കുമരുന്ന് കച്ചവടത്തിലേക്ക് തിരിഞ്ഞതെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു.മൂന്നോ നാലോ ടാബ്ലെറ്റുകൾ ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കി 500 മുതൽ 1000 രൂപയ്ക്ക് വിൽപ്പന നടത്തിയതിന്റെ ഒഴിഞ്ഞ ടാബ്ലെറ്റ് കവറുകളും പ്രതികളിൽ നിന്നും കണ്ടെടുത്തു.

ന്യൂജൻ സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗം വൻതോതിൽ നടക്കുന്നതായി മലപ്പുറം ജില്ലാപോലീസ് മേധാവി യു.അബ്ദുൾ കരീം കജട അവർകൾക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് ഡി.വൈ.എസ്.പി പി.പി ജ.ജ.ഷംസിന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ സി.ഐ.ഗിരീഷ്‌കുമാർ ,എസ്.ഐ മഞ്ചിത് ലാൽ എന്നിവരും ജില്ലാആന്റിനർക്കോട്ടിക് സ്‌ക്വാഡംഗങ്ങളും നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടി കൂടിയത്. അന്വേഷണ സംഘത്തിലെ സി.പി മുരളീധരൻ ,റ്റി.ശ്രീകുമാർ ,എൻ.റ്റി കൃഷ്ണകുമാർ , എം. മനോജ്കുമാർ,പ്രദീപ്,സോവിഷ്,വിപിൻചന്ദ്രൻ,സുജിത്ത്,ഫൈസൽ ,സുകുമാരൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്