പള്ളിയിലെ വൈദ്യുത അലങ്കാരങ്ങൾ അഴിക്കുന്നതിനിടെ കാൽ വഴുതി വീണ് യുവാവ് മരിച്ചു
സ്വന്തം ലേഖകൻ
കൈപ്പുഴ :പെരുന്നാളിന് ശേഷം പള്ളിയുടെ ഇല്യൂമിനേഷൻ അലങ്കാരങ്ങൾ അഴിക്കുന്നതിനിടയിൽ കാൽ തെറ്റി വീണ യുവാവ് മരിച്ചു. കൈപ്പുഴ സെന്റ് ജോർജ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയുടെ പെരുന്നാളിന് ശേഷം വൈദ്യൂതി അലങ്കാരങ്ങൾ അഴിക്കുന്നതിന് ഇടയിലാണ് കുമളി എട്ടാംമൈൽ സ്വദേശി പരേതനായ കളപ്പുരയ്ക്കൽ രാജുവിന്റെ മകൻ രാഹുൽ (22) മരിച്ചത്.
ചൊവ്വാഴ്ച പുലർച്ചെ 2.30 ഓടെയായിരുന്നു സംഭവം. പള്ളിയുടെ മുകളിൽ കയറിനിന്ന് ബൾബുകൾ അഴിക്കുന്നതിനിടയിൽ ഇയാൾ പിടിവിട്ട് പള്ളിയുടെ മേൽക്കുരയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു.ഇതോടെ അസ്ബറ്റോസ് ഷീറ്റ് തകർത്ത് ഇയാൾ പള്ളിയുടെ ഉള്ളിലേക്ക് വീഴുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തലയടിച്ചു വീണ ഇയാളെ മറ്റുള്ളവർ ചേർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും മരിക്കുകയായിരുന്നു.കിടങ്ങൂര്‍ പി.ജി.സൌണ്ട്സ് ജീവനക്കാരനാണ് രാഹുല്‍. കിടങ്ങൂരില്‍ വാടകയ്ക്ക് താമസിക്കുന്ന രാഹുല്‍ ഒരു മാസം മുമ്പാണ് ഇവിടെ ജോലിയ്ക്ക് കയറിയത്. മൂന്ന് മാസം മുമ്പായിരുന്നു വിവാഹം. ഭാര്യ ശക്തിപ്രിയ. ഗാന്ധിനഗര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.