
സ്വന്തം ലേഖകൻ
ബദിയടുക്ക : പത്താംക്ലാസുകാരിയെ സ്‌കൂൾ ഗ്രൗണ്ടിൽ നിന്നും ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയി കുറ്റിക്കാട്ടിൽ വച്ച് പീഡിപ്പിച്ച സംഭവത്തിൽ നെഞ്ചത്തടുക്കയിൽ രവിതേജ(32)യ്‌ക്കെതിരെ പൊലീസ് കേസെടുത്തു.
ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്‌കൂളിലെ വിദ്യാർത്ഥിനിയെയാണ് ജനുവരി 10ന് ഉച്ചയ്ക്ക് സ്‌കൂൾ ഗ്രൗണ്ടിൽ നിന്നും ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയത്.സ്‌കൂളിന് സമീപത്തെ കുറ്റിക്കാട്ടിൽ കൊണ്ടുപോയി ലൈംഗീക പീഡനത്തിനിരയാക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പെൺകുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതിനെ തുടർന്ന് വീട്ടുകാർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയും തുടർന്ന് കൗൺസിലിംഗ് നടത്തി കുട്ടിയുടെ മൊഴിയെടുത്തു.അതിന്റെ അടിസ്ഥാനത്തിലാണ് ബദിയടുക്ക പൊലീസ് രവിതേജയ്‌ക്കെതിരെ കേസെടുത്തത്.
സിപിഐ ബ്രാഞ്ച് സെക്രട്ടറി സീതാറാമിനെ വെട്ടിയ കേസിലടക്കം നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് രവിതേജ. പ്രതിക്ക് വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.