play-sharp-fill
പാർട്ടി ആഫീസുകളിൽ  കയറിയിറങ്ങി തെക്ക് വടക്ക് നടന്നവർക്കും  എം എൽ എ ആയാൽ  ചികിൽസ, സ്വകാര്യ പഞ്ചനക്ഷത്ര ആശുപത്രിയിൽ നിന്ന് മതി; ജനങ്ങളുടെ നികുതിപ്പണം മുടക്കി എംഎൽഎമാരുടെ ആരോഗ്യം സംരക്ഷിച്ച് സർക്കാർ : ഇന്ത്യയിലെ ഏറ്റവും മികച്ച ചികിത്സ കേരളത്തിലെ സർക്കാർ ആശുപത്രികളിലെന്ന് പറയുമ്പോഴും എംഎൽഎമാർക്കും മന്ത്രിമാർക്കും പ്രിയം സ്വകാര്യ ആശുപത്രികൾ; ചികിത്സയ്ക്കായി വിദേശത്തേക്ക് പറന്ന എംഎൽഎമാരും പട്ടികയിൽ

പാർട്ടി ആഫീസുകളിൽ കയറിയിറങ്ങി തെക്ക് വടക്ക് നടന്നവർക്കും എം എൽ എ ആയാൽ ചികിൽസ, സ്വകാര്യ പഞ്ചനക്ഷത്ര ആശുപത്രിയിൽ നിന്ന് മതി; ജനങ്ങളുടെ നികുതിപ്പണം മുടക്കി എംഎൽഎമാരുടെ ആരോഗ്യം സംരക്ഷിച്ച് സർക്കാർ : ഇന്ത്യയിലെ ഏറ്റവും മികച്ച ചികിത്സ കേരളത്തിലെ സർക്കാർ ആശുപത്രികളിലെന്ന് പറയുമ്പോഴും എംഎൽഎമാർക്കും മന്ത്രിമാർക്കും പ്രിയം സ്വകാര്യ ആശുപത്രികൾ; ചികിത്സയ്ക്കായി വിദേശത്തേക്ക് പറന്ന എംഎൽഎമാരും പട്ടികയിൽ

ഏ കെ ശ്രീകുമാർ

കോട്ടയം : നിയമസഭയിലെ എംഎൽഎമാരുടെ ചികിത്സാ ചെലവ് കഴിഞ്ഞ നാല് വർഷത്തിനിടെ നാലുകോടിയിലധികം രൂപ. സംസ്ഥാനത്തെ സർക്കാർ ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഉണ്ടെന്ന് ആവർത്തിച്ച് ആവർത്തിച്ച് പ്രസംഗിച്ചു കൊണ്ട് ജനങ്ങളെ സേവിക്കുന്ന ജനപ്രതിനിധികൾക്ക് പ്രിയം  സ്വകാര്യ ആശുപത്രികളോടും വിദേശ ചികിത്സയോടുമാണ്.

തേർഡ് ഐ ന്യൂസ് ലൈവ് വിവരാവകാശ നിയമപ്രകാരം ശേഖരിച്ച എം.എൽഎമാരുടെ ചികിത്സ സംബന്ധിച്ച കണക്കുകളാണിത്. ഇടതുസർക്കാർ അധികാരത്തിലേറി നാല് വർഷം കഴിയുമ്പോൾ ഇതുവരെ പ്രതിമാസം ഒരു ലക്ഷത്തിലധികം രൂപയാണ്  ഓരോ എംഎൽഎമാരുടെ ചികിത്സാ ചെലവ്. അതായത് നാല് വർഷത്തിനിടെ കേരളത്തിലെ സാധാരണക്കാരൻ നികുതി നൽകുന്നതിൽ നിന്നും 4,94,76,344 കോടി രൂപയാണ് എംഎൽഎമാരുടെ ചികിത്സയ്ക്ക് വേണ്ടി മാത്രം ചെലവഴിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിൽ ഡോ.എം.കെ മുനീർ എം.എൽ.എ, മുൻ എം.എൽ.എ പി.ബി അബ്ദുൾ റസാഖ് എന്നിവർ വിദേശ ചികിത്സയേയും ആശ്രയിച്ചിട്ടുണ്ട്. വിദേശ ചികിത്സയ്ക്കായി ഡോ.എം.കെ മുനീർ എം.എൽ.എ 13,81,009 രൂപയും മുൻ എം.എൽ.എ പി.ബി അബ്ദുൾ റസാഖ് 377,909 രൂപയും ചെലവഴിച്ചിട്ടുണ്ട്.

മന്ത്രിമാരുടെ ചികിത്സാ ചിലവ് സംബന്ധിച്ച കണക്ക് തേർഡ് ഐ ന്യൂസ് ലൈവ് പുറത്ത് വിട്ടിരുന്നു
മന്ത്രിമാരും ചികിത്സയ്ക്ക് വേണ്ടി ചെലവഴിച്ച  പണം ഒട്ടും കുറവല്ല. കഴിഞ്ഞ നാല് വർഷത്തിനിടയിൽ മന്ത്രിമാരിൽ ചികിത്സയ്ക്കായി ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് മന്ത്രി തോമസ് ഐസക് ആണ്. 6.85 ലക്ഷം രൂപ. മന്ത്രി സുനിൽ കുമാർ തൊട്ട്പിന്നാലെയുണ്ട് 6.05 ലക്ഷം.

ആരോഗ്യമേഖലയിൽ കേരളം നമ്പർ വൺ എന്ന് ആവർത്തിച്ച് ആവർത്തിച്ച് കൊട്ടിഘോഷിക്കുന്ന ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ ചെലവഴിച്ചതാവട്ടെ 5.34 ലക്ഷം രൂപയാണ്.വിദേശത്തടക്കം ചികിത്സ തേടിയ മുഖ്യമന്ത്രി പിണറായി വിജയൻ 2.67 ലക്ഷം രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. കൊറോണാ ബാധിതരായ നൂറ് കണക്കിന് പേരുടെ ജീവൻ രക്ഷിച്ച സർക്കാർ ആശുപത്രികളിൽ മികച്ച ചികിൽസ ലഭ്യമായിരിക്കേ എം എൽ എ മാരും മന്ത്രിമാരും പഞ്ചനക്ഷത്ര സ്വകാര്യ ആശുപത്രികളിൽ ചികിൽസക്ക് പോകുന്നത് വോട്ട് ചെയ്ത ജനങ്ങളോട് കാണിക്കുന്ന അനീതിയാണ്