വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി: സുഭാഷ് വാസു നൽകിയ ഹർജി കോടതി അംഗീകരിച്ചു

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: മാവേലിക്കര യൂണിയൻ പിരിച്ച് വിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിൻ കീഴിലാക്കിയ വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി.  ഭരണസമിതി പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്ത് സുഭാഷ് വാസു നൽകിയ ഹർജി കൊല്ലം സബ് കോടതി അംഗീകരിച്ചു.

video
play-sharp-fill

സുഭാഷ് വാസുവിൻറെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കാലാവധി ഇനിയും ഒന്നര വർഷം ഉള്ളതിനാൽ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം നിലനിൽക്കില്ലെന്ന് കോടതി ഉത്തരവിട്ടു .കഴിഞ്ഞ ഡിസംബർ 26ന് സുഭാഷ് വാസുവിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയെ പുറത്താക്കി യൂണിയൻ ഭരണം വെള്ളാപ്പള്ളി നടേശൻ അഡ്മിനിസ്‌ട്രേറ്റർക്ക് കൈമാറിയിരുന്നു . 28 ന് അഡ്മിനിസ്‌ട്രേറ്റർ ചുമതല ഏറ്റെടുക്കുകയും ചെയ്തിരുന്നു . കോടതി ഉത്തരവ് അനുസരിച്ച് സുഭാഷ് വാസുവിൻറെ നേതൃത്വത്തിൽ ഉള്ള ഭരണസമിതിക്ക് തുടരാം.