video
play-sharp-fill
ആ ഒരു ഹായ് ചിലപ്പോൾ ഒരു കെണിയാകാം..! ആൺകുട്ടികളെയും പുരുഷന്മാരെയും പിടിക്കാൻ സൈബർ വേട്ടക്കാർ: മുന്നറിയിപ്പുമായി സൈബർ പൊലീസ്; ആണുകളെയും നഗ്നചിത്രകെണിയിൽപ്പെടുത്താനൊരുങ്ങി രഹസ്യ സംഘം

ആ ഒരു ഹായ് ചിലപ്പോൾ ഒരു കെണിയാകാം..! ആൺകുട്ടികളെയും പുരുഷന്മാരെയും പിടിക്കാൻ സൈബർ വേട്ടക്കാർ: മുന്നറിയിപ്പുമായി സൈബർ പൊലീസ്; ആണുകളെയും നഗ്നചിത്രകെണിയിൽപ്പെടുത്താനൊരുങ്ങി രഹസ്യ സംഘം

തേർഡ് ഐ ബ്യൂറോ

കൊച്ചി: ഫെയ്‌സ്ബുക്കിലെ ആ ഒരു ഹായ് ചിലപ്പോൾ ഒരു വലിയ കെണിയാകാം..! ആൺകുട്ടികളെയും പുരുഷന്മാരെയും കുടുക്കാനുള്ള വലിയ കെണിയുമായി സൈബർ ലോകത്ത് ബ്ലാക്ക്‌മെയിൽ തട്ടിപ്പ് സംഘം. സൈബർ ലോകത്ത് ആൺകുട്ടികൾക്കും, പുരുഷന്മാർക്കും സ്ത്രീകളുടെ ഐഡിയിൽ നിന്നും റിക്വസ്റ്റ് അയച്ച് ചാറ്റിംങ് നടത്തി പണം തട്ടിയെടുക്കുന്ന ബ്ലാക്ക്‌മെയിൽ സംഘം സജീവമാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. വിദേശരാജ്യങ്ങളിൽ നേരത്തെ സജീവമായിരുന്ന ഫിലിപ്പൈൻസ്, നൈജീരിയ മോഡൽ തട്ടിപ്പാണ് ഇപ്പോൾ കേരളത്തിലും അരങ്ങേറുന്നത്.

ഇതു സംബന്ധിച്ചു കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പുരുഷന്മാരെയും പ്രായപൂർത്തിയാകാത്ത കുട്ടികളെയുമാണ് സംഘം ലക്ഷ്യമിടുന്നത്. ഫെയ്‌സ്ബുക്കിലൂടെ എത്തുന്ന ഇത്തരം റിക്യസ്റ്റുകൾ പലരും അബദ്ധത്തിലാണ് അക്‌സപ്റ്റ് ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം സൗഹൃദത്തിൽ മാന്യമായ രീതിയിൽ ചാറ്റിംങ് ആരംഭിക്കും. തുടർന്ന് സൗഹൃദം സ്ഥാപിക്കുന്നതോടെ ചാറ്റിംങിന്റെ പരിധി കടക്കും. തുടർന്ന് ഫോട്ടോ ആവശ്യപ്പെടും. ഫോട്ടോ നൽകിയാൽ, പിന്നെ നഗ്നഫോട്ടോ ആവശ്യപ്പെടും. ഈ ഫോട്ടോ നൽകുന്നതിനു മുന്നോടിയായി, പെൺകുട്ടി തന്റെ നഗ്നഫോട്ടോ ഇങ്ങോട്ട് അയച്ചു നൽകും. ഈ ഫോട്ടോ ലഭിക്കുന്നവർ തിരികെ അയച്ചു നൽകും.

തുടർന്നാണ് സംഘം തനിസ്വഭാവം കാട്ടുന്നത്. ബ്ലാക്ക്‌മെയിലിംങ് ഇവിടെ ആരംഭിക്കും. നഗ്നചിത്രമോ, വീഡിയോയോ, ലൈവായി വീഡിയോ കോളിലോ എത്തുമ്പോൾ ഇത് സേവ് ചെയ്ത് വച്ച ശേഷം ഈ വീഡിയോയും, ഫോട്ടോയും പുറത്താക്കുമെന്നു വാഗ്ദാനം ചെയ്താണ് പണം തട്ടുന്നത്. പലരും ഇത്തരം ഭീഷണിയ്ക്കു മുന്നിൽ വഴങ്ങി പണം നൽകാൻ നിർബന്ധിതരാകും. ഇതു സംബന്ധിച്ചു കൂടുതൽ പരാതി ലഭിച്ചതോടെ സംസ്ഥാന പൊലീസ് സൈബർ സെൽ, ഫെയ്‌സ്ബുക്ക് വഴി മുന്നറിയിപ്പ് നൽകിയത്. കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജുവഴിയാണ് ഇതു സംബന്ധിച്ചുള്ള മുന്നറിയിപ്പ് പുറത്തു വിട്ടിരിക്കുന്നത്.