നടി ഭാമ വിവാഹിതയായി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : നടി ഭാമ വിവാഹിതയായി. കുടുംബ സുഹൃത്തും ദുബായിയിൽ ബിസിനസുകാരനുമായ അരുൺ ജഗദീശാണ് വരൻ. കോട്ടയത്തെ വിൻസർ കാസിൽ ഹോട്ടലിൽ വെച്ചായിരുന്നു വിവാഹചടങ്ങുകൾ. അടുത്തസുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു. സുരേഷ് ഗോപി, മിയ, വിനു മോഹൻ തുടങ്ങി നിരവധി താരങ്ങൾ വിവാഹത്തിന് എത്തിയിരുന്നു.

കുടുംബങ്ങൾ തമ്മിൽ നേരത്തെ അറിയാമായിരുന്നുവെങ്കിലും വിവാഹം അപ്രതീക്ഷിതമായി തീരുമാനിച്ചതാണെന്ന് അടുത്തിയെ ഒരു അഭിമുഖത്തിൽ ഭാമ പറഞ്ഞിരുന്നു. കൊച്ചിയിൽ താമസിക്കുന്ന അരുൺ ജഗദീശ് വളർന്നതു കാനഡയിലാണ്. ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകനാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2007 ൽ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ഹരീന്ദ്രൻ ഒരു നിഷ്‌കളങ്കൻ, സൈക്കിൾ, ഇവർ വിവാഹിതരായാൽ, ജനപ്രിയൻ, സെവൻസ് തുടങ്ങി നിരവധി സിനിമകളിൽ ഭാമ നായികയായി. 2016ൽ റിലീസ് ചെയ്ത ‘മറുപടി’യാണ് അവസാന ചിത്രം.