video
play-sharp-fill
മതിലിൽ മൂത്രം ഒഴിച്ചതിന് വളർത്തു നായയെ വിട്ടു കടിപ്പിച്ചു ; തടിമില്ലുടമ അറസ്റ്റിൽ

മതിലിൽ മൂത്രം ഒഴിച്ചതിന് വളർത്തു നായയെ വിട്ടു കടിപ്പിച്ചു ; തടിമില്ലുടമ അറസ്റ്റിൽ

സ്വന്തം ലേഖകൻ

തൃശ്ശൂർ: മതിലിൽ മൂത്രമൊഴിച്ചതിന്റെ പേരിൽ നാലുപേരെ വളർത്തുനായയെ അഴിച്ചുവിട്ട് കടിപ്പിച്ച് തടിമില്ലുടമ അറസ്റ്റിൽ. ഒളരിക്കരയിലെ ബാർ ഹോട്ടലിന് സമീപമാണ് സംഭവം. സംഭവത്തിൽ പ്രതിഷേധിച്ചെത്തിയ നാട്ടുകാരെയും മില്ലുടമയും സഹായികളും ചേർന്ന് ആക്രമിക്കാൻ ശ്രമിച്ചു. മണിക്കൂറുകൾ നീണ്ട ബഹളത്തിനൊടുവിലാണ് കഞ്ചാവിന് അടിമയാണെന്ന് സംശയിക്കുന്ന മില്ലുടമയെ പോലീസ് കീഴ്പ്പെടുത്തിയത്.

ബാറിൽ മദ്യപിച്ച് ഇറങ്ങിയവരാണ് തടിമില്ലിന്റെ മതിലിൽ മൂത്രമൊഴിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ക്ഷുഭിതനായ മില്ലുടമ വളർത്തുനായയെ അഴിച്ചുവിട്ട് കടിപ്പിച്ചിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാരെത്തിയതോടെ വടിവാൾ വീശിയും കുപ്പിയും കല്ലുമെറിഞ്ഞും ഇയാൾ വിരട്ടിയോടിക്കാൻ ശ്രമിച്ചു. പോലീസ് എത്തിയിട്ടും ഇയാളെ നിയന്ത്രിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മില്ലുടമ സഹായികളേയും കൂട്ടി ഇവരെ ആക്രമിക്കാൻ ശ്രമിച്ചു. മണിക്കൂറുകളാണ് സംഘർഷാന്തരീക്ഷം നിലനിന്നത്. ഇരുവിഭാഗങ്ങളും പരസ്പരം കല്ലെറിഞ്ഞു. പോലീസ് പ്രതിയെ പിടികൂടിയെങ്കിലും ഇയാളല്ല യഥാർത്ഥ പ്രതിയെന്ന് നാട്ടുകാർ ആരോപിച്ചതോടെ വീണ്ടും സംഘർഷാവസ്ഥയായി. ഒടുവിൽ മണിക്കൂറുകൾ നീണ്ട ബഹളത്തിനൊടുവിൽ പോലീസ് മില്ലുടമയെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.

മില്ലുടമ മനോദൗർബല്യമുള്ള വ്യക്തിയാണെന്ന് ബോധ്യപ്പെട്ടതോടെ ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കഞ്ചാവിന് അടിമയാണോയെന്ന് സംശയിക്കുന്നു.നാട്ടുകാർക്ക് നേരെ ഇതിന് മുൻപും ഇയാൾ വളർത്തു നായയെ അഴിച്ചു വിട്ടതായി നാട്ടുകാർ പറയുന്നു.