നിർഭയക്കേസ് പ്രതികൾക്ക് തൂക്കുകയർ തന്നെ..! രാഷ്ട്രപതി ദയാഹർജി തള്ളിയ തീരുമാനത്തിൽ ഇടപെടാനാവില്ല : സുപ്രീംകോടതി
സ്വന്തം ലേഖകൻ
ന്യൂഡൽഹി: നിർഭയക്കേസ് പ്രതികൾക്ക് തൂക്കുകയർ തന്നെ. കാരണം വിശദീകരിക്കതെ ദയാഹർജി തള്ളിയതെന്ന് ആരോപിച്ച് നിർഭയ കേസ് പ്രതി മകേഷ് സിംഗ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. രാഷ്ട്രപതി, ദയാഹർജി തള്ളിയ തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി
ജസ്റ്റിസ് ആർ ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗ കോടതിയാണ് വിധി പറഞ്ഞത്. രാഷ്ട്രപതിയുടെ തീരുമാനം സംബന്ധിച്ച് എല്ലാ രേഖകളും പരിശോധിച്ച കോടതി, വേഗത്തിൽ ദയാഹർജി പരിഗണിച്ചതിൽ തെറ്റില്ലെന്നും ചൂണ്ടിക്കാട്ടി.താനടക്കം ജയിലിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന വാദം മുകേഷ് സിംഗ് സുപ്രീം കോടതിയിൽ ഉന്നയിച്ചിരുന്നു.ജയിലിൽ ലൈംഗികമായി ആക്രമിക്കപ്പെട്ടെന്നടക്കമുള്ള ആരോപണങ്ങൾക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ഈ വാദങ്ങളും കോടതി തള്ളി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫെബ്രുവരി ഒന്നിന് നാല് പ്രതികളെയും തൂക്കിലേറ്റാനാണ് ഡൽഹി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. അതിനിടെ കേസിലെ മറ്റൊരു പ്രതിയായ അക്ഷയ്കുമാർ സിംഗ് സുപ്രീംകോടതിയിൽ തിരുത്തൽ ഹർജി നൽകി. നേരത്തെ വിനയ് ശർമയടേയും മുകേഷ് സിംഗിന്റെയും തിരുത്തൽ ഹർജികൾ കോടതി തള്ളിയിരുന്നു