video
play-sharp-fill
വീണ്ടും ബാഗ് കളഞ്ഞു കിട്ടി..! പൊലീസ് തിരികെ എടുത്ത് നൽകിയത് സ്വർണമാലയും പണവും

വീണ്ടും ബാഗ് കളഞ്ഞു കിട്ടി..! പൊലീസ് തിരികെ എടുത്ത് നൽകിയത് സ്വർണമാലയും പണവും

സ്വന്തം ലേഖകൻ

കോട്ടയം: നഗരമധ്യത്തിൽ കളഞ്ഞുകിട്ടിയ ബാഗ് തിരികെ ഉടമയ്ക്ക് നൽകി പൊലീസിന്റെ നന്മ. സെൻട്രൽ ജംഗ്ഷൻ ഭാഗത്ത് നഷ്ടമായ ബാഗാണ് പൊലീസ് സംഘം കണ്ടെത്തി ഉടമയുടെ കയ്യിലെത്തിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

തൃശൂർ സ്വദേശിയായ വീട്ടമ്മയുടെ ബാഗാണ് കഴിഞ്ഞ ദിവസം നഗരമധ്യത്തിൽ സെൻട്രൽ ജംഗ്ഷൻ ഭാഗത്തു വച്ച് നഷ്ടമായത്. തൃശൂർ സ്വദേശിയായ കുഞ്ഞുമോൾ സെബാസ്റ്റിയന്റെ ബാഗാണ് നഷ്ടമായത്. തുടർന്ന് ഇവർ സെൻട്രൽ ജംഗ്ഷനിലും പരിസരത്തും തിരച്ചിൽ നടത്തിയെങ്കിലും ബാഗ് കണ്ടെത്താൻ സാധിച്ചില്ല. സ്വർണമാലയും, മൂവായിരത്തോളം രൂപയും, എ.ടി.എം, ആധാർ കാർഡുകളും, ആൻഡ്രോയ്ഡ് മൊബൈൽ ഫോണും ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാഗ് നഷ്ടമായ വിവരം അറിഞ്ഞ് നാട്ടുകാർ പ്രദേശത്ത് തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് സിആർവി ഒന്ന് വാഹനത്തിലെ പൊലീസ് ഉദ്യോഗസ്ഥർ ബാഗ് കണ്ടെത്തിയത്. എ.എസ്.ഐ സുനിൽ, സിവിൽ പൊലീസ് ഓഫിസർ സജമോൻ, ഡ്രൈവർ സിവിൽ പൊലീസ് ഓഫിസർ ഷൈൻ എന്നിവർ ചേർന്നാണ് ബാഗ് കണ്ടെത്തിയത്. തുടർന്ന് ഇവർ ഈ ബാഗ് കണ്ടെത്തി ഇവർക്ക് കൈമാറി. സ്‌റ്റേഷനിലെത്തിയ കുഞ്ഞുമോൾ സെബാസ്റ്റിയൻ ബാഗ് ഏറ്റുവാങ്ങി സന്തോഷത്തോടെ മടങ്ങി.