പൊലീസ് വേഷത്തിൽ വീട്ടിലെത്തിയ സംഘം സഹോദരിമാരെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഉത്തർപ്രദേശ് : ഉത്തർപ്രദേശിൽ പൊലീസ് വേഷത്തിൽ വീട്ടിലെത്തിയ സംഘം സഹോദരിമാരെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു. വ്യാജ മദ്യവുമായി ബന്ധമുണ്ടെന്ന ആരോപണവുമായാണ് സംഘം വീട്ടിലെത്തിയത്. തുടർന്ന് പൊലീസ് സ്റ്റേഷനിൽ വരണമെന്നും ഇവർ പെൺകുട്ടികളോട് ആവശ്യപ്പെട്ടു.

ഞായറാഴ്ച വൈകുന്നേരമാണ് സംഘം പോലീസ് വേഷം ധരിച്ച് വീട്ടിൽ എത്തിയത്. ശേഷം വീട്ടുക്കാർക്ക് വ്യാജ മദ്യവുമായി ബന്ധമുണ്ടെന്നും സ്റ്റേഷനിലേക്ക് വരണുമെന്നും ഇവർ പെൺകുട്ടികളോട് ആവശ്യപ്പെട്ടു. കാറിൽ കൂട്ടികൊണ്ടുപോയ സഹോദരിന്മാരെ പിന്നീട് ആളൊഴിഞ്ഞ കുറ്റിക്കാട്ടിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു സംഘം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരിച്ചെത്തിയ പെൺകുട്ടികൾ സംഭവം വീട്ടുക്കാരെ അറിയിച്ചു. ബെഹ്ജോ പോലീസ് സ്റ്റേഷനിൽ വീട്ടുകാർ പരാതി നൽകിയെങ്കിലും കോൺസ്റ്റബിൾ പോലും വീട്ടിലെത്തിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. പെൺകുട്ടികളുടെ പരാതിയിൽ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. പെൺകുട്ടികളെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി.