അഫ്ഗാൻ എയർലൈൻസ് തകർന്നു വീണു; 83 പേർ വിമാനത്തിലുണ്ടായിരുന്നു

Spread the love

 

സ്വന്തം ലേഖകൻ

കാബൂൾ: ഹെറാത്തിൽ നിന്ന് കാബൂളിലേക്കുള്ള യാത്രക്കിടെ 83 യാത്രികരുമായി അഫ്ഗാനിസ്ഥാനിൽ വിമാനം തകർന്നു വീണു. താലിബാൻ നിയന്ത്രണത്തിലുള്ള പ്രദേശമായ ഘസ്നി പ്രവിശ്യയിലാണ് വിമാനം തകർന്നു വീണത്. അരിയാന അഫ്ഗാൻ എയർലൈൻസാണ് അപകടത്തിൽപ്പെട്ടത്.

യാത്രികരുടേയും വിമാന ജീവനക്കാരുടേയും എണ്ണം സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. 83 പേർ വിമാനത്തിലുണ്ടായിരുന്നതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തകർന്നു വീണ വിമാനം കത്തിയമർന്നതായാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group