കുമരകത്തെ സിനിമാപ്പുരത്തിന് ഇന്ന് സമാപനം: പുരസ്കാരങ്ങൾ ജനുവരി 26 ന് വിതരണം ചെയ്യും : കാട്ടുതീയ്ക്കെതിരെ സിനിമ കൊണ്ട് പ്രതിരോധം തീർക്കാൻ പ്രതിജ്ഞയെടുത്ത് റെയിൻ ഫിലിം ഫെസ്റ്റിവൽ
സ്വന്തം ലേഖകൻ
കുമരകം: ബേർഡ്സ് ക്ലബ് ഇന്റർനാഷണലിന്റെ നേതൃത്വത്തിലുള്ള രണ്ടാമത് റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവലിന് ജനുവരി 26 ന് സമാപനം. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ എഴുപതോളം ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.
ഇന്ന് പുലർച്ചെ ആറിന് ജൂറി അംഗങ്ങളും , അതിഥികളുമായി കായൽ യാത്ര നടക്കും. തുടർന്ന് രാവിലെ ഒൻപതിന് റിപബ്ളിക് ദിന പതാക ഉയർത്തും. ഇതിന് ശേഷം സിനിമകൾ പ്രദർശിപ്പിക്കും. രാവിലെ 11.30 ന് സമാപന സമ്മേളനം. തുടർന്ന് മികച്ച സിനിമയ്ക്കും ,ഷോട്ട് ഫിലിമിനും , ഡോക്യുമെന്ററിയ്ക്കും അടക്കമുള്ള ഒൻപത് പുരസ്കാരങ്ങൾ സമ്മാനിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോകത്തെമ്പാടും പടർന്നു പിടിക്കുന്ന കാട്ടുതീയ്ക്കെതിരെ സിനിമ കൊണ്ട് പ്രതിരോധം തീർക്കാൻ പ്രതിജ്ഞയെടുത്ത് റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ. ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി കാട്ടുതീയും പ്രകൃതിയിൽ അതുണ്ടാക്കുന്ന ആഘാതവും എന്ന വിഷയത്തിൽ നടന്ന ഓപ്പൺ ഫോറത്തിലാണ് ഇതുസംബന്ധിച്ചുള്ള പ്രതിജ്ഞയെടുത്തത്. സംവിധായകൻ ജയരാജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ആസ്ട്രേലിയയിലും ആമസോണിലും ഉണ്ടായ കാട്ടുതീ , ലോകത്തിന്റെ ആവാസ വ്യവസ്ഥയെ തന്നെ തകിടം മറിക്കുകയാണ്. പ്രകൃതി സംരക്ഷിക്കുക എന്ന സന്ദേശം ആളുകളിലേയ്ക്ക് എത്തിക്കുക തന്നെയാണ് കേരളത്തിലെ ഏറ്റവും വൈവിദ്ധ്യമാർന്ന പ്രകൃതി സമ്പത്തുള്ള വിനോദ സഞ്ചാര കേന്ദ്രമായ കുമരകത്തെ ഫിലിം ഫെസ്റ്റിവൽ ഉയർത്തുന്നത്.
കാട്ടുതീ ഉണ്ടാകുന്നത് എങ്ങിനെ , ഇത് പടരുന്നതിന്റെ കാരണം എന്ത് എന്നിവ അടക്കമുള്ള കാരണങ്ങൾ മേളയുടെ ഭാഗമായി ഓപ്പൺ ഫോറത്തിൽ ചർച്ച ചെയ്തു. വൈൽഡ് ലൈഫ് ഫിലിം മേക്കർ സുബ്ബയ്യ നല്ല മുത്തു, സംവിധായകനും ഫെസ്റ്റിവൽ ഡയറക്ടറുമായ ജയരാജ്,
സംവിധായകൻ കവിയൂർ ശിവ പ്രസാദ്,
ഫിലിം ഫെസ്റ്റ് ജൂറി അംഗം ചൈനീസ് സംവിധായകൻ പാബ് ലോ റെൻ ബാവ് ലു , സോഷ്യൽ ഫോറസ്ട്രി അസി. കൺസർവേട്ടർ ജി.പ്രസാദ് എന്നിവർ യോഗത്തിൽ സംസാരിച്ചു.
എ.കെ രാജം രചിച്ച ഗുരു നിത്യയും എന്റെ ജീവിതവും വൈൽഡ് ലൈഫ് ഫിലിം മേക്കർ സുബ്ബയ്യ നല്ല മുത്തു പ്രകാശനം ചെയ്തു.
വൈൽഡ് ലൈഫ് ചിത്രകാരന്മാരും സിനിമാ നിർമ്മാതാക്കളും വൻ വെല്ലുവിളിയെയാണ് നേരിടുന്നതെന്ന് വൈൽഡ് ലൈഫ് ഫിലിം മേക്കർ സുബ്ബയ്യ നല്ല മുത്തു പറഞ്ഞു. റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായുള്ള മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദേഹം. സിനിമ എടുക്കുന്നത് മുതൽ ഇത് പ്രദർശിപ്പിക്കുന്നത് വരെയുള്ള ഓരോ മേഖലയിലും വെല്ലുവിളികൾ ഏറെയുണ്ട്. കടുവകളെപ്പറ്റി ചിത്രം എടുക്കുന്നത് ഇന്ത്യയെയും ഇന്ത്യൻ കാടുകളെയും പരിചയപ്പെടുത്തുന്നതാണ്. മറ്റ് രാജ്യങ്ങളിൽ എല്ലാം മറ്റിനം മൃഗങ്ങൾ ഉണ്ട്. എന്നാൽ , ഇന്ത്യയിൽ ഏറ്റവും മികച്ച് നിൽക്കുന്നത് ഇന്ത്യൻ കടുവകളാണ്.
ഫിലിം ഫെസ്റ്റിവലിൽ പ്രദർശപ്പിച്ച ആറ് സിനിമകളിൽ ടൈഗർ ഡൈനാസ്റ്റി എന്ന ചിത്രമാണ് ഏറ്റവും ഇഷ്ടപ്പെട്ടത്. പ്രകൃതിയെ ദ്രോഹിച്ചാൽ അത് ക്ഷമിക്കില്ലെന്ന , ഏറ്റവും വലിയ ബോധവത്കരണം പ്രചരിപ്പിക്കാൻ ഫിലിം ഫെസ്റ്റിവലുകൾക്ക് സാധിക്കട്ടെ എന്നും അദേഹം പറഞ്ഞു.
ഇന്നത്തെ സിനിമകൾ
സ്ക്രീൻ – 01
വേമ്പനാട്
8.00 AM
ക്യൂരിയോസിറ്റി ആൻഡ് കൺട്രോൾ
9.15 AM
ദ കോൾ ഓഫ് പാഷ്മിന
ലോസ്റ്റ് വേൾഡ്
എലിഫന്റ് പാത്ത്
സ്ക്രീൻ – O2
അഷ്ടമുടി
08.00 AM
പാനി
10.30 AM
വിഷ്
ത്രീ ഫ്ളേവേഴ്സ് ഓഫ് ചോങ്കിങ്ങ്ഗ്യു
മൗണ്ടൻ ഫോക്ക്
ദി ഗാർഡൻ ഇൻ ദ സ്കൈ