play-sharp-fill
ആറുവയസുകാരൻ ശിശുഭവനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ; അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

ആറുവയസുകാരൻ ശിശുഭവനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ; അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ

കോഴിക്കോട്: സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള കോഴിക്കോട് വെള്ളിമാടുകുന്ന് എച്ച്എംഡിസിയിൽ അന്തേവാസിയായ ആറ് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. കുട്ടിയുടെ മൃതദേഹത്തിൽ തലയിലും നെഞ്ചിലും പരിക്കുകളേറ്റിട്ടുണ്ട് . ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. . കുട്ടിയെ പരിചരിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച വരുത്തിയിട്ടണ്ടോ എന്നറിയാൻ സാമൂഹ്യനീതിവകുപ്പും ബാലക്ഷേമസമിതിയും അന്വേഷണം ആരംഭിച്ചു .

വയനാട് കൈതപ്പൊയിൽ സ്വദേശിയായ ആറുവയസുകാരനെ വെള്ളിമാടുകുന്ന് എച്ച്എംഡിസിയിലെ കിടപ്പുമുറിയിൽ ശനിയാഴ്ച
രാവിലെ ഏഴുമണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . ഓട്ടിസം ബാധിച്ച കുട്ടിയെ പ്രഭാത കൃത്യങ്ങളിൽ സഹായിക്കാനെത്തിയ ജീവനക്കാരാണ് ആദ്യം കാണുന്നത്. ഇവർ വിവരം ഉടൻതന്നെ പൊലീസിലറിയിച്ചു. കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളോന്നുമില്ലെന്ന് ജീവനക്കാർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു . സ്ഥാപനത്തിലെ അന്തേവാസികളായ മറ്റ് കുട്ടികൾ മർദ്ദിച്ചതാണോ എന്ന സംശയവും നിലനിൽക്കുന്നുണ്ട് . കുട്ടിയുടെ മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group