video
play-sharp-fill
മാർക്ക് കുറഞ്ഞതിലുള്ള മനോവിഷമം മൂലം ഫാത്തിമ ആത്മഹത്യ ചെയ്തു ; ഐഐടി റിപ്പോർട്ട് പുറത്ത്

മാർക്ക് കുറഞ്ഞതിലുള്ള മനോവിഷമം മൂലം ഫാത്തിമ ആത്മഹത്യ ചെയ്തു ; ഐഐടി റിപ്പോർട്ട് പുറത്ത്

സ്വന്തം ലേഖകൻ

ചെന്നൈ: മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ  മദ്രാസ് ഐഎടിയുടെ റിപ്പോർട്ട് പുറത്ത്.ഫാത്തിമയുടെ മരണത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് ക്ളീൻ ചിറ്റ് നൽകിയാണ് മദ്രാസ് ഐഐടി റിപ്പോർട്ട് നൽകിയിരിക്കുന്നത്. പഠിക്കാൻ സമർഥയായിരുന്ന ഫാത്തിമയ്ക്ക് ഒരു വിഷയത്തിൽ മാർക്ക് കുറഞ്ഞത് കടുത്ത മനോവിഷമമുണ്ടാക്കി. ഇതാണ് വിദ്യാർഥിനി ജീവനൊടുക്കാൻ കാരണമായതെന്നാണ് ഐഐടിയുടെ കണ്ടെത്തൽ. ഐഐടിയുടെ അന്വേഷണ റിപ്പോർട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് സമർപ്പിച്ചു.

ഇതിന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ മാനസിക സംഘർഷം കുറയ്ക്കുന്നതിന് വേണ്ടിയുള്ള നിർദ്ദേശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫാത്തിമയ്ക്ക് ഐഐടിയിൽ മതപരമായ വിവേചനമുണ്ടായെന്ന ആരോപണവും ഐഐടി അധികൃതർ തള്ളി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ഫാത്തിമ ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ച സുദർശൻ പത്മനാഭൻ ഉൾപ്പടെയുള്ള മൂന്ന് അധ്യാപകരുടെ പങ്കിനെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല. ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം തന്നെ മദ്രാസ് ഐഐടിയുടെ അഭ്യന്തരസമിതി നടത്തിയ അന്വേഷണത്തില്‍ തള്ളിക്കളയുന്നുണ്ട്.