video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Wednesday, May 21, 2025
HomeCrimeഗാർഹീക പീഡനം : ഭർത്താവിനെ കൊല്ലാൻ പതിനായിരം രൂപയ്ക്ക് ക്വട്ടേഷൻ ; ഭാര്യയും അയൽവാസിയും അറസ്റ്റിൽ

ഗാർഹീക പീഡനം : ഭർത്താവിനെ കൊല്ലാൻ പതിനായിരം രൂപയ്ക്ക് ക്വട്ടേഷൻ ; ഭാര്യയും അയൽവാസിയും അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

കാസർകോട് : മഞ്ചേശ്വരത്ത് ഭർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ ഭാര്യയെയും അയൽവാസിയെയും പോലീസ് അറസ്റ്റ് ചെയ്തു . കേദംപാടിയിലെ ഇസ്മയിലിന്റെ ഭാര്യ ആയിഷ  അയൽവാസിയും കാമുകനുമായ
ഹനീഫ എന്നിവരാണ് മഞ്ചേശ്വരം പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയോടെയാണ് കേസിനാസ്പദമായ സംഭവം . കാസർഗോഡ് മഞ്ചേശ്വരം നെറ്റില പദവിലെ വീട്ടിൽ ഇസ്മയിലാണ് മരിച്ചത് . പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണ കാരണം കൊലപാതകമാണെന്ന് വ്യക്തമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ ആയിഷയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസിന് ബോധ്യപ്പെട്ടു. ആയിഷയെ ചോദ്യം ചെയ്തതിൽ നിന്നാണ് അയൽവാസിയായ ഹനീഫയെ കുറിച്ച് വിവരം ലഭിച്ചത്. ഇയാൾ വഴി നൽകിയ ക്വട്ടേഷനെ തുടർന്നാണ് കൊലപാതകം നടന്നതെന്നും ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

ഇസ്മായിൽ മദ്യപിച്ചെത്തി ആയിഷയെ ഉപദ്രവിക്കുമായിരുന്നു.കർണാടക സ്വദേശികളായ രണ്ടു പേരുടെ നേതൃത്വത്തിലാണ് കൃത്യം നടന്നത്.
പതിനായിരം രൂപ കൂട്ടുപ്രതികൾക്ക് നൽകിയതായും പൊലീസ് വ്യക്തമാക്കി.

19-ന് രാത്രി വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ഇസ്മയിലിനെ ആയിഷയുടെ സഹായത്തോടെ വീട്ടിനകത്ത് കയറിയ സംഘം കഴുത്തിൽ കയറു കുടുക്കി കൊലപ്പെടുത്തുകയായിരുന്നു. ഇസ്മയിലിൽ നിന്നുള്ള നിരന്തര പീഡനത്തെ തുടർന്നാണ് ക്വട്ടേഷൻ നൽകിയതെന്ന് ആയിഷ പോലീസിനോട് പറഞ്ഞു . വാടകക്കൊലയാളികളായ രണ്ടു പേർ കൂടി അറസ്റ്റിലാകാനുണ്ട് . ഇവർക്കായുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കി.

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments