play-sharp-fill
രോഗികളെ ഇനി വലയ്ക്കണ്ട , വായിക്കാൻ പറ്റുന്ന രീതിയിൽ മരുന്ന് കുറിപ്പടികൾ എഴുതിയാൽ മതി : ഡോക്ടർമാർക്ക് കർശന നിർദേശവുമായി കെ.കെ ശൈലജ

രോഗികളെ ഇനി വലയ്ക്കണ്ട , വായിക്കാൻ പറ്റുന്ന രീതിയിൽ മരുന്ന് കുറിപ്പടികൾ എഴുതിയാൽ മതി : ഡോക്ടർമാർക്ക് കർശന നിർദേശവുമായി കെ.കെ ശൈലജ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രോഗികളെ ഇനി വലയ്ക്കരുത്. വായിക്കാൻ പറ്റുന്ന രീതിയിൽ മരുന്ന് കുറിപ്പടികൾ എഴുതിയാൽ മതി. അവ്യക്തമായി മരുന്ന് കുറിപ്പടികൾ എഴുതുന്നത് അവസാനിപ്പിക്കണം. ഡോക്ടർമാർക്ക് കർശന നിർദേശവുമായി ആരോഗ്യ മന്ത്രി കെകെ ശൈലജ. കർശന നിർദ്ദേശം നൽകിയിട്ടും ചില ഡോക്ടർമാർ ഇപ്പോഴും അവ്യക്തമായി മരുന്ന് കുറിപ്പടികൾ എഴുതുന്നുണ്ട്.

ഇ ഹെൽത്ത് പദ്ധതിയിലൂടെ പല സർക്കാർ ആശുപത്രിയിലും മരുന്ന് കുറിപ്പടികൾ ഡിജിറ്റൽ ആക്കിയിട്ടുണ്ട്. ഈ പദ്ധതി എല്ലാ ആശുപത്രികളിലേക്കും വ്യാപിപ്പിക്കും. ഇതിനായി ഡോക്ടർമാർക്ക് പ്രത്യേക ട്രെയിനിംഗ് നൽകുമെന്നും കെ.കെ ശൈലജ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോക്ടർമാർ എഴുതുന്ന കുറിപ്പടിയിലെ അവ്യക്തത കാരണം രോഗികൾ വലയുന്നുവെന്ന് മന്ത്രി പ്രതികരിച്ചു. മരുന്ന് കുറിപ്പടികൾ വ്യക്തമായി എഴുതണമെന്ന മെഡിക്കൽ കൗൺസിൽ നിർദ്ദേശം വന്നിട്ട് ആറ് വർഷമായി. എന്നാൽ ഇപ്പോഴും ഡോക്ടർമാർ ഇത് പാലിക്കുന്നില്ല. മെഡിക്കൽ ഷോപ്പുകൾക്ക് പോലും കുറിപ്പടികൾ മനസിലാക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇത് നിർത്തണുമെന്ന് മന്ത്രി കർശനമായി നിർദേശിച്ചു.