വെട്ടിമാറ്റിയ മരം തെങ്ങിൽ വീണു: കടപുഴകിയ തെങ്ങ് തലയിൽ വീണ് യുവാവിന് ദാരുണാന്ത്യം
അപ്സര കെ സോമൻ
കോട്ടയം: കടുത്തുരുത്തിയിൽ റോഡ് നിർമ്മാണത്തിനായി വെട്ടിമാറ്റിയ മരം , തെങ്ങിലേയ്ക്ക് ഒടിഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം. മറിഞ്ഞു വീണ തെങ്ങിനടയിൽപ്പെട്ടാണ് യുവാവ് മരിച്ചത്. മരം വെട്ടുന്ന സുഹൃത്തുക്കളെ സഹായിക്കുന്നതിനായാണ് ബെന്നിയെന്ന തൊഴിലാളി അപകടം ഉണ്ടായ സ്ഥലത്ത് എത്തിയത്.
കടുത്തുരുത്തി തിരുവമ്പാടി റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി റോഡിനായി
ഏറ്റെടുത്ത് സ്ഥലത്തെ മരം മുറിച്ചു മാറ്റുന്നതിനിടെയാണ് മരംവെട്ട് തൊഴിലാളിയായ പാലകര അരുണാശേരി മുകളേല്‍ ബെന്നിവര്‍ക്കി (49) മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ന്
തിരുവമ്പാടിയിലാണ് ദാരുണ അപകടം ഉണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉച്ചക്ക് തിരുവമ്പാടിയിലേക്ക് പോയ
ബെന്നി , ആഞ്ഞിലിമരം വെട്ടുന്ന വിവരം അറിഞ്ഞ് ഇവിടേയ്ക്ക് പോകുകയായിരുന്നു.
ഇവിടെ എത്തിയ ബെന്നി സുഹൃത്തുക്കളെ മരം മുറിച്ചു മാറ്റുന്നതിനു സഹായിച്ചു.
ആഞ്ഞിലിമരം ചുവട് കൊത്തി വലിക്കുന്നതിനിടെയില്‍ സമീപത്ത് നിന്നിരുന്ന
തെങ്ങില്‍ വീണു. ഇതോടെ തെങ്ങ് ഒടിഞ്ഞ് ബെന്നിയുടെ ദേഹത്ത്
വീഴുകയായിരുന്നു. ഉടന്‍ തന്നെ മുട്ടുച്ചിറ എച്ച് ജി എം ആശുപത്രിയില്‍
എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം മുട്ടിച്ചിറ ആശുപത്രി
മോര്‍ച്ചറിയില്‍. സംസ്‌കാരം ശനിയാഴ്ച ഉച്ചക്കഴിഞ്ഞ് മൂന്നിന്. മുട്ടുച്ചിറ ഫൊറോനപള്ളി സെമിത്തേരിയില്‍. ഭാര്യ: ജിന്‍സി തലയോലപ്പറമ്പ്
അരയന്‍ കാലായില്‍ കുടുംബാംഗമാണ്. മക്കള്‍ : അനീഷ്, എബി, അമ്മു ( ഞീഴൂര്‍
വിശ്വഭാരതി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ).