
സ്വന്തം ലേഖകൻ
മണർകാട് : പഞ്ചായത്തിന്റെ മാലിന്യ കമ്പോസ്റ് പ്ലാന്റ് പ്രവർത്തനരഹിതം. പ്ലാന്റിന് സമീപം ആർക്കും മാലിന്യങ്ങൾ നിക്ഷേപിക്കാവുന്ന രീതിയിൽ
ആണ് പഞ്ചായത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. നാളുകളായി കമ്പോസ്റ് യൂണിറ്റ് പ്രവർത്തന രഹിതമായിട്ട്.
പ്ലാന്റ് ഇപ്പോൾ കാടുപിടിച്ചു കിടക്കുന്ന സ്ഥിതിയിലാണ്. നാട്ടുകാരും ഹോട്ടൽ ജീവനക്കാരും മാലിന്യങ്ങൾ കൂടിലാക്കി പ്ലാന്റിന് സമീപമുള്ള സ്ഥലങ്ങളിൽ കൊണ്ടു വന്ന് നിക്ഷേപിക്കുന്നു. ഹോട്ടൽ മാലിന്യങ്ങൾ കെട്ടിക്കിടന്ന് പ്രദേശത്തു രൂക്ഷ ഗന്ധം വമിക്കുന്നു. ഇതു വഴി നടന്നു പോകുന്ന നാട്ടുകാർ രൂക്ഷഗന്ധം കാരണം മൂക്ക് പൊത്തിയാണ് നടന്നു പോകുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് കവറുകളാണ് ഇവിടെ കൂടുതലും കാണുന്നത്. സമീപത്തെ ജലസ്രോതസ്സുകളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ കുമിഞ്ഞു കൂടിക്കിടക്കുകയാണ് ഇപ്പോൾ. എത്രയും വേഗം കമ്പോസ്റ് പ്ലാന്റ് പ്രവർത്തിച്ചു മണർകാടിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണണം എന്നാണ് നാട്ടുകാരുടെ ആവശ്യം.