കെ.പി.സി.സി ഭാരവാഹികളുടെ പുതിയ പട്ടിക പ്രഖ്യാപിച്ചു:  12 വൈസ് പ്രസിഡന്റുമാരും 34 ജനറൽ സെക്രട്ടറിമാർ ; പട്ടികയിൽ എം.എൽ.എമാരോ എം.പിമാരോ ഇല്ലെന്നത് ശ്രദ്ധേയം

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

ഡൽഹി: കെപിസിസി ഭാരവാഹികളുടെ പുതിയ പട്ടിക പ്രഖ്യാപിച്ചു. 47 പേർ അടങ്ങുന്ന ആദ്യ പട്ടികയാണ് പ്രഖ്യാപിച്ചത്. 12 വൈസ് പ്രസിഡൻറുമാരും 34 ജനറൽ സെക്രട്ടറിമാരും ഉൾപ്പെടുന്നതാണ് പട്ടിക. വർക്കിംഗ് പ്രസിഡൻറുമാരെ പ്രഖ്യാപിച്ചിട്ടില്ല. ഉപാധ്യക്ഷ്യൻമാർ, ജനറൽ സെക്രട്ടറിമാർ, ട്രഷറർ തുടങ്ങിയ ഭാരവാഹികളുടെ പട്ടികയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

മൂന്ന് വനിതകൾ മാത്രമാണ് പട്ടികയിലുള്ളത്. രണ്ടാം ഘട്ട പട്ടിക ഫെബ്രുവരി 10ന് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. പി.സി വിഷ്ണുനാഥ്, ശൂരനാട് രാജശേഖരൻ, ജോസഫ് വാഴയ്ക്കൻ, ടി. സിദ്ദിഖ്, പത്മജ വേണുഗോപാൽ എന്നിവരടക്കം 12 ഉപാധ്യക്ഷൻമാരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പാലോട് രവി, എഎ ഷുക്കൂർ, കെ. സുരേന്ദ്രൻ എന്നിവരടക്കം 34 ജനറൽ സെക്രട്ടറിമാരാണ് പട്ടികയിലുള്ളത്. കെ. കെ കൊച്ചുമുഹമ്മദ് ട്രഷറർ ആയി തുടരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈസ് പ്രസിഡൻറുമാർ: ജോസഫ് വാഴയ്ക്കൻ, പി.സി.വിഷ്ണുനാഥ്, ടി.സിദ്ദിഖ്, ശൂരനാട് രാജശേഖരൻ, കെ.പി.ധനപാലൻ, പത്മജ വേണുഗോപാൽ, മോഹൻ ശങ്കർ, സി.പി.മുഹമ്മദ്, മൺവിള രാധാകൃഷ്ണൻ, കെ.സി റോസക്കുട്ടി, സി.പി.മുഹമ്മദ്, ശരത്ചന്ദ്രപ്രസാദ്.

ജനറൽ സെക്രട്ടറിമാർ: എ പാലോട് രവി, എഎ ഷുക്കൂർ, കെ സുരേന്ദ്രൻ, തമ്ബാനൂർ രവി, സജീവ് ജോസഫ്, കോശി എം കോശി, പി എം നിയാസ്, പഴകുളം മധു, എൻ സുബ്രഹ്മണ്യൻ, ജെയ്‌സൺ ജോസഫ്, കെ ശിവദാസൻ നായർ, സജീവ് മാറോളി, കെ പി അനിൽകുമാർ, എ തങ്കപ്പൻ, അബ്ദുൾ മുത്താലിബ്, വി എ കരീം, റോയ് കെ പൗലോസ്, ടി എം സക്കീർ ഹുസൈൻ, ജി രതികുമാർ, മണക്കാട് സുരേഷ്, രാജേന്ദ്രപ്രസാദ്, സി ആർ മഹേഷ്, ഡി സുഗതൻ, എം മുരളി, സി ചന്ദ്രൻ, ടോമി കല്ലാനി, ജോൺസൺ എബ്രഹാം, മാത്യു കുഴൽനാടൻ, കെ പ്രവീൺകുമാർ, ജ്യോതികുമാർ ചാമക്കാല, എം എം നസീർ, ഡോ പി ആർ സോന, ഒ അബ്ദുൾ റഹ്മാൻ കുട്ടി, ഷാനവാസ് ഖാൻ.

പട്ടികയിൽ എംഎൽഎമാരെയോ എംപിമാരെയോ ഉൾപ്പെടുത്തിയിട്ടില്ലെന്നത് ശ്രദ്ധേയം . പുതിയ കെപിസിസി അധ്യക്ഷൻ ചുമതലയേറ്റ് ഒന്നരവർഷത്തോളം കഴിഞ്ഞാണ് കെപിസിസി ഭാരവാഹികളുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്ക് നീങ്ങുന്നത്.എ-ഐ ഗ്രൂപ്പുകളുടെ സമ്മർദ്ദത്തെ തുടർന്ന് 130 പേരെ ഉൾപ്പെടുത്തി നൽകിയ ഭാരവാഹി പട്ടിക നേരത്തെ കോൺഗ്രസ് ഹൈക്കമാൻഡ് തള്ളിയിരുന്നു. ഒരാൾക്ക് ഒരു പദവി എന്ന നയം കർശനമായി നടപ്പാക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചതിനെ തുടർന്ന് 130 ഭാരവാഹികളുടെ ലിസ്റ്റ് വെട്ടിച്ചുരുക്കി 45 പേരുടെ പട്ടികയാണ് ഒടുവിൽ കേരള നേതാക്കൾ കേന്ദ്രനേതൃത്വത്തിന് സമർപ്പിച്ചത്.