video
play-sharp-fill
യുഡിഎഫിന് തലവേദനയായ് കുട്ടനാട് ; സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ജോസഫ് വിഭാഗം

യുഡിഎഫിന് തലവേദനയായ് കുട്ടനാട് ; സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ജോസഫ് വിഭാഗം

സ്വന്തം ലേഖകൻ

ആലപ്പുഴ : കുട്ടനാട് സീറ്റിൽ വിട്ടു വീഴ്ചയില്ലെന്ന് വ്യക്തമാക്കി പി.ജെ.ജോസഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ യുഡിഎഫിന് തലവേദനയായി വീണ്ടും കേരള കോൺഗ്രസ് പ്രതിസന്ധിയിലേക്ക്.

സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ജോസ് കെ.മാണി വിഭാഗം ആവർത്തിച്ചു പറയുമ്പോൾ കഴിഞ്ഞ തവണ മൽസരിച്ച ജേക്കബ് എബ്രഹാമിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് പി.ജെ ജോസഫ് മുന്നോട്ട് പോവുകയാണ്. ഇതോടെ കുട്ടനാട് സീറ്റിൻറെ കാര്യത്തിൽ വലിയ പ്രശ്‌നങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള കോൺഗ്രസിലെ തർക്കം തുടർന്നാൽ സീറ്റ് തങ്ങൾ ഏറ്റെടുക്കുമെന്ന കോൺഗ്രസിൻറെ മുന്നറിയിപ്പിനെ വകവയ്ക്കാതെയാണ് ജോസഫ്-ജോസ് കെ.മാണി വിഭാഗങ്ങൾ കൊമ്പ്‌കോർക്കുന്നത്. സീറ്റ് കോൺഗ്രസിന് ഏറ്റെടുക്കാൻ അവകാശമില്ലെന്നാണ് ജോസഫ് പറയുന്നത്, അതിനുള്ള സാഹചര്യമില്ലെന്നും അദ്ദേഹം പറയുന്നു.

എന്നാൽ പാലാ ആവർത്തിക്കാൻ തങ്ങൾ ഒരു രീതിയിലും കൂട്ടുനിൽക്കില്ലെന്നാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വം ഒന്നടങ്കം പറയുന്നത്. ജോസഫ് വിഭാഗം സ്ഥാനാർഥിയെ പ്രഖ്യാപിച്ചപ്പോൾ ജോസ് വിഭാഗം സ്ഥാനാർഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.സംസ്ഥാന സമിതിയംഗം ഷാജോ സെബാസ്റ്റ്യൻറെ പേരാണ് ഒടുവിൽ ഉയർന്നു കേൾക്കുന്നത്. ചങ്ങനാശേരി എസ്ബി കോളജ് അധ്യാപകനായ ഷാജോയ്ക്ക് കുട്ടിനാട്ടിലുള്ള ബന്ധങ്ങളും ശിഷ്യസമ്പത്തും തുണയാകുമെന്നാണ് ജോസ് വിഭാഗം കരുതുന്നത്.

ഇരു വിഭാഗങ്ങളും പരസ്പരം പോരടിക്കുമ്പോൾ ശക്തമായ തീരുമാനമെടുക്കാതിരിക്കാൻ യുഡിഎഫിന് കഴിയുന്നില്ല.രണ്ടു വിഭാഗങ്ങളും സ്ഥാനാർഥിയെ പ്രഖ്യാപിച്ച് മുന്നോട്ടു പോയാൽ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുന്ന സാഹചര്യം ഉണ്ടായേക്കാം.