play-sharp-fill
സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്

 

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. കേരളത്തിൽ ഇന്ന് സ്വർണ വില പവന് 120 കൂടി 29840 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3730 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെയും സ്വർണ വില കൂടിയിരുന്നു. പവന് 120 രൂപ തന്നെയാണ് ഇന്നലെയും കൂടിയത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വില ജനുവരി 8ന് രേഖപ്പെടുത്തിയ 30400 രൂപയാണ്.


എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 0.52 ശതമാനം ഇടിഞ്ഞ് 40,075 രൂപയിലെത്തി. ഇന്നലെ ചൈന വൈറസ് ബാധയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ സ്വർണ വില 0.8 ശതമാനം ഉയർന്നിരുന്നു. വെള്ളിയുടെ വിലയും കുത്തനെ ഇടിഞ്ഞു. എംസിഎക്‌സ് വെള്ളി ഫ്യൂച്ചറുകൾ 0.4 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 46,177 രൂപയിലെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആഗോള വിപണിയിൽ സ്വർണ വില 0.2 ശതമാനം ഇടിഞ്ഞ് 1,560.50 ഡോളറിലെത്തി. വെള്ളി വില 0.2 ശതമാനം ഇടിഞ്ഞ് 17.76 ഡോളറിലെത്തി. അതേസമയം, ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടായ എസ്പിഡിആർ ഗോൾഡ് ട്രസ്റ്റ് 0.2 ശതമാനം ഉയർന്ന് 900.58 ടണ്ണായി.