play-sharp-fill
കൊറോണ വൈറസ് : ചൈനയിൽ ഇരുപത് മലയാളി വിദ്യാർത്ഥികൾ കുടുങ്ങി കിടക്കുന്നു ;  വൈറസ് ബാധ സ്ഥിരീകരിച്ച സൗദിയിലെ ഏറ്റുമാനൂർ സ്വദേശിനിയുടെ ആരോഗ്യനില തൃപ്തികരം

കൊറോണ വൈറസ് : ചൈനയിൽ ഇരുപത് മലയാളി വിദ്യാർത്ഥികൾ കുടുങ്ങി കിടക്കുന്നു ; വൈറസ് ബാധ സ്ഥിരീകരിച്ച സൗദിയിലെ ഏറ്റുമാനൂർ സ്വദേശിനിയുടെ ആരോഗ്യനില തൃപ്തികരം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കൊറോണ വൈറസ് സ്ഥിരീകരിച്ച ചൈനയിലെ വുഹാനിൽ ഇരുപത് മലയാളി വിദ്യാർത്ഥികൾ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. വൈറസ് ബാധ സ്ഥിരീകരിച്ച ഏറ്റുമാനൂർ സ്വദേശിയുടെ ആരോഗ്യനില തൃപ്തികരം. പെൺകുട്ടികളടക്കം ഇരുപത് മലയാളി വിദ്യാർത്ഥികളാണ് നാട്ടിൽ തിരികെയെത്താനാകാതെ ചൈനയിൽ കുടുങ്ങി കിടക്കുന്നത്.

ഭക്ഷണം പോലും കിട്ടാത്ത സാഹചര്യമാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. കോഴ്‌സ് പൂർത്തിയാക്കി ഇന്റേൺഷിപ്പിനായി സർവകലാശാലയിൽ തുടരുന്ന മെഡിക്കൽ വിദ്യാർത്ഥികളാണ് ഇപ്പോൾ അവിടെ കുടുങ്ങി കിടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ ചില വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങിയിരുന്നെങ്കിലും പ്രദേശത്ത് രോഗം പടർന്നതോടെ ബാക്കിയുള്ളവർക്ക് സർവകലാശാല നിയന്ത്രണം കൊണ്ടുവന്നു. ആകെ 56 ഇന്ത്യൻ വിദ്യാർത്ഥികളാണ് സംഘത്തിലുള്ളത്. ഇതിൽ ഇരുപത് പേർ മലയാളികളാണ്.

അതേസമയം, പുറത്തുപോകരുതെന്നും വേണ്ട സുരക്ഷാക്രമീകരണങ്ങൾ സ്വീകരിക്കണമെന്നും കുട്ടികൾക്ക് സർവകലാശാല നിർദ്ദേശം നൽകിയിട്ടുണ്ട്. കൊറോണ വൈറസ് പടർന്ന വുഹാൻ നഗരത്തിലെ ഗതാഗത സംവിധാനങ്ങളെല്ലാം നിർത്തിയിരിക്കുകയാണ്. അതിനാൽ എങ്ങനെ നാട്ടിൽ പോകുമെന്ന് അവർക്ക് അറിയില്ല.

ചൈനയിലെ ഇന്ത്യൻ എംബസി അധികൃതർ പ്രശ്‌നത്തിൽ ഇടപെട്ടെങ്കിലും പരിഹാരമായില്ല. വിദേശകാര്യമന്ത്രിക്ക് മെയിൽ വഴി കുട്ടികൾ പരാതി നൽകിയിട്ടുണ്ട്. വുഹാനിൽ ആരോഗ്യ അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ കർശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. വിമാനത്താവളങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.