play-sharp-fill
ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസിൽ നിന്നും ഇന്ത്യൻ താരം സാനിയ മിർസ പിൻമാറി; മത്സരം പൂർത്തിയാക്കാതെ കോർട്ടുവിടുകയായിരുന്നു

ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസിൽ നിന്നും ഇന്ത്യൻ താരം സാനിയ മിർസ പിൻമാറി; മത്സരം പൂർത്തിയാക്കാതെ കോർട്ടുവിടുകയായിരുന്നു

 

സ്വന്തം ലേഖകൻ

ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസിൽ ഇന്ത്യൻ താരം സാനിയ മിർസ പിൻമാറി. മിക്‌സഡ് ഡബിൾസിൽ നിന്ന് പിന്മാറിയതിനു പിന്നാലെയാണ് വനിതാ ഡബിൾസിൽ നിന്നും പിന്മാറി.
പരിക്ക് മൂലമാണ് താരം കളിയിൽ നിന്നും പിൻമാറാൻ തീരുമാനിച്ചത്. യുക്രെയ്ൻ താരം നാദിയ കിച്‌നോക്കുമായി വനിതാ ഡബിൾസ് ആദ്യ റൗണ്ട് മത്സരിക്കാനിറങ്ങിയ സാനിയ മത്സരം പൂർത്തിയാക്കാതെ കോർട്ടുവിടുകയായിരുന്നു.


സാനിയ-നാദിയ സഖ്യം മത്സരത്തിൽ 6-2, 1-0 ന് പിന്നിൽ നിൽക്കവെയാണ് സാനിയ മത്സരത്തിൽ നിന്ന് പിന്മാറിയത്. വലതു കാലിൽ പരിക്കേറ്റ ഭാഗത്ത് വേദന കൂടിയതോടെയാണ് സാനിയ മത്സരത്തിൽ നിന്നും പിൻമാറിയത്. കഴിഞ്ഞ ദിവസം ഹെബാർട് ഇന്റർനാഷണൽ ടൂർണമെന്റ് ഫൈനലിനിടെയാണ് സാനിയയുടെ കാലിന് പരിക്കേറ്റത്. ഓസ്‌ട്രേലിയൻ ഓപ്പൺ മിക്‌സഡ് ഡബിൾസിൽ നിന്ന് സാനിയ മിർസ പിന്മാറിയിരുന്നു. വലതു കാലിലെ തുടയിലെ ശക്തമായ വേദനയെ തുടർന്നാണ് മിക്‌സഡ് ഡബിൾസിൽ നിന്ന് താരം പിന്മാറിയത്. ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയ്‌ക്കൊപ്പമാണ് സാനിയ കളിക്കാൻ നിശ്ചയിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം 33 കാരിയായ സാനിയ ടൂർണമെന്റിൽ വനിത ഡബിൾസിൽ മത്സരിക്കും. യുക്രൈയ്‌നിന്റെ നാദിയ കിചേനോകിനൊപ്പമാണ് ഡബിൾസിൽ സാനിയ മാറ്റുരയ്ക്കുന്നത്. ഇക്കഴിഞ്ഞ ദിവസം സാനിയ-നാദിയ സഖ്യം ഹൊബാർട് ഇന്റർനാഷണൽ ടൂർണമെന്റ് കിരീടം നേടിയിരുന്നു.

മെൽബൺ പാർക്കിൽ സാനിയ ചികിത്സ തേടുന്നുണ്ട്. 15 മാസം പ്രായമുള്ള മകൻ ഇസ്ഹാനൊപ്പമാണ് സാനിയ ഓസ്‌ട്രേലിയൻ ഓപ്പൺ മത്സത്തിന് എത്തിയിട്ടുള്ളത്. മിക്‌സഡ് ഡബിൾസിൽ രോഹൻ ബൊപ്പണ്ണക്കൊപ്പം കളിക്കാനാകാത്തത് നിർഭാഗ്യകരമാണെന്ന് സാനിയ പ്രതികരിച്ചു.

പരിക്കിനെ തുടർന്ന് കളത്തിൽ നിന്ന് വിട്ടുനിന്നിരുന്ന സാനിയ, തുടർന്ന് അമ്മയായതിനും ശേഷമാണ് കിരീടം ചൂടി തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. 27 മാസത്തെ ഇടവേളയ്ക്കു ശേഷമാണ് താരം കോർട്ടിലേക്ക് തിരിച്ചുവന്നത്. തിരിച്ചുവരവിനു ശേഷമുള്ള ആദ്യ മത്സരത്തിൽ തന്നെ സാനിയ കിരീടം ചൂടുകയും ചെയ്തു.

ഡബിൾസിൽ നിരവധി തവണ ഗ്രാൻഡ്സ്ലാം കിരീടം ചൂടിയിട്ടുള്ള, മിക്‌സഡ് ഡബിൾസ് ചാമ്ബ്യനും, മുൻ ലോക ഒന്നാം നമ്ബർ താരവുമായ ഹൈദരാബാദുകാരി ഹൊബാർട് ഇന്റർനാഷണൽ ഫൈനലിനിടെ ഡ്രോപ് ഷോട്ട് ഓടിയെടുക്കുന്നതിനിടെയാണ് പരിക്കേറ്റത്.