play-sharp-fill
സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റിൽ സമ്മാനാർഹമായ ടിക്കറ്റ് നമ്പർ വെട്ടിയൊട്ടിച്ച് പണം തട്ടിയെടുക്കാൻ ശ്രമം : രണ്ടു പേർ പിടിയിൽ

സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റിൽ സമ്മാനാർഹമായ ടിക്കറ്റ് നമ്പർ വെട്ടിയൊട്ടിച്ച് പണം തട്ടിയെടുക്കാൻ ശ്രമം : രണ്ടു പേർ പിടിയിൽ

 

സ്വന്തം ലേഖകൻ

തൃശ്ശൂർ: സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റിൽ സമ്മാനാർഹമായ ടിക്കറ്റ് നമ്പർ വെട്ടിയൊട്ടിച്ച് പണം തട്ടിയെടുക്കാൻ ശ്രമം. രണ്ടു പേർ പിടിയിൽ . തട്ടിപ്പിൽ ടൗൺ ഈസ്റ്റ് പോലീസാണ് പ്രതികളെ അറസ്റ്റു ചെയ്തത് .


കൊക്കാല ജംഗ്ഷനിൽ കിളിയൻപറമ്പിൽ ജിനോഷ് നടത്തുന്ന ലോട്ടറിക്കടയിലാണ് പ്രതികൾ തട്ടിപ്പിന് ശ്രമിച്ചത്. വെള്ളാനിക്കര കല്ലിപ്പറമ്പിൽ റഫീക്ക് (27), ചേലക്കോട്ടുകര മടപ്പറമ്പിൽ വിനോദ് (34) എന്നിവരെയാണ് തൃശൂർ ഈസ്റ്റ് എസ്‌.െഎ. വിമോദും സംഘവും അറസ്റ്റുചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group