play-sharp-fill
തേജസ് എക്‌സ്പ്രസ് ഒരുമണിക്കൂറിലധികം വൈകിയോടി ; യാത്രക്കാർക്ക് നഷ്ടപരിഹാരവുമായി റെയിൽവെ

തേജസ് എക്‌സ്പ്രസ് ഒരുമണിക്കൂറിലധികം വൈകിയോടി ; യാത്രക്കാർക്ക് നഷ്ടപരിഹാരവുമായി റെയിൽവെ

സ്വന്തം ലേഖകൻ

മുംബൈ: തേജസ് എക്‌സ്പ്രസ് ഒരു മണിക്കൂറിലധികം വൈകിയോടിയതിനെ തുടർന്ന് യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാനൊരുങ്ങി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ. അഹമ്മദാബാദ്-മുംബൈ റൂട്ടിലോടുന്ന ട്രെയിൻ കഴിഞ്ഞ ദിവസം ഒന്നര മണിക്കൂർ വൈകിയാണ് മുംബൈയിൽ എത്തിയത്. ഇതേ തുടർന്നാണ് യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചത്.


ട്രെയിനിൽ യാത്ര ചെയ്ത 630 യാത്രക്കാർക്കാണ് നൂറ് രൂപ വീതമാണ് നഷ്ടപരിഹാരമായി നൽകുക. റീഫണ്ട് പോളിസി അനുസരിച്ച് യാത്രക്കാർ അപേക്ഷ നൽകണമെന്നും പരിശോധനയ്ക്ക് ശേഷം ഇവർക്ക് നഷ്ടപരിഹാരം നൽകുമെന്നുമാണ് ഐആർസിടിസി വക്താവ് അറിയിച്ചിരിക്കുന്നത്. 18002665844 എന്ന നമ്പറിലോ [email protected] എന്ന ഇമെയിലേക്കോ യാത്രക്കാർക്ക് നഷ്ടപരിഹാരം ക്ലെയിം ചെയ്യാമെന്ന് ഐആർസിടിസി അധികൃതർ അറിയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രെയിൻ അഹമ്മദാബാദിൽ നിന്ന് 6.42ന് രണ്ട് മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്. എന്നാൽ മുംബൈയിൽ ഉച്ചയ്ക്ക് 1.10ന് എത്തിച്ചേരേണ്ട ട്രെയിൻ 2.36നാണ് മുംബൈ സെൻട്രലിൽ എത്തിയത്. ഭയന്ദർ, ദാഹിസർ സ്റ്റേഷനുകൾക്കിടയിലുള്ള സാങ്കേതിക പ്രശ്‌നത്തെ തുടർന്നാണ് ട്രെയിൻ വൈകിയതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

Tags :