video
play-sharp-fill
മിൽമ മേഖല യൂണിയൻ തെരഞ്ഞെടുപ്പ് ; ജില്ലയിൽ യുഡിഎഫിന് ഉജ്ജ്വല നേട്ടം

മിൽമ മേഖല യൂണിയൻ തെരഞ്ഞെടുപ്പ് ; ജില്ലയിൽ യുഡിഎഫിന് ഉജ്ജ്വല നേട്ടം

സ്വന്തം ലേഖകൻ

കോട്ടയം : മിൽമയുടെ എറണാകുളം മേഖലാ യൂണിയൻ തെരഞ്ഞെടുപ്പിൽ 16 അംഗ ഭരണസമിതിയിലേക്ക് ജില്ലയിൽ നിന്നും നാല് യുഡിഎഫ് പ്രതിനിധികളെ തെരഞ്ഞെടുത്തു.നാല് സ്ഥാനാർത്ഥികളും മികച്ച ഭൂരിപക്ഷത്തോടെയാണ് ഉജ്ജ്വല നേട്ടം കൈവരിച്ചത്.

ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.ജോണി ജോസഫിന്റെ നേതൃത്വത്തിലാണ് ജില്ലയിൽ യുഡിഎഫ് മത്സരത്തിനിറങ്ങിയത്.നിലവിലുള്ള ഭരണസമിതി അംഗങ്ങളായ സോണി ജോസഫ് ,ജോമോൻ മറ്റം,വനിതാ വിഭാഗത്തിൽ ലൈസാമ്മ ജോർജുകുട്ടി എന്നിവരാണ് മറ്റ് വിജയികൾ.ജില്ലയിലെ വോട്ടർമാരായ 190 ക്ഷീര സംഘം പ്രസിഡന്റുമാരിൽ 189 പേരും വോട്ട് ചെയ്ത തെരഞ്ഞെടുപ്പിൽ 35 വോട്ടുകൾ മാത്രമാണ് എൽഡിഎഫ് പാനലിന് നേടാനായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലെ ഏറ്റവും പ്രമുഖ സഹകരണ സ്ഥാപനമായ മിൽമ പിടിച്ചെടുക്കുവാൻ സർക്കാർ സംവിധാനമുപയോഗിച്ച് സിപിഎം നടത്തിയ എല്ലാ ശ്രമങ്ങളും ജില്ലയിലെ ജനാധിപത്യ വിശ്വാസികളായ ക്ഷീരകർഷകർ തള്ളികളഞ്ഞതായി ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പും കേരളാകോൺഗ്രസ് ജില്ലാ പ്രസിഡന്റ് സണ്ണി തേക്കേടവും അറിയിച്ചു.