play-sharp-fill
റെയിൽവെ ഉദ്യോഗസ്ഥനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; മരണം സഹപ്രവർത്തകർക്കെതിരെ പരാതി നൽകിയ ശേഷം : ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

റെയിൽവെ ഉദ്യോഗസ്ഥനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; മരണം സഹപ്രവർത്തകർക്കെതിരെ പരാതി നൽകിയ ശേഷം : ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊച്ചുവേളിയിൽ റെയിൽവെ ഉദ്യോഗസ്ഥനെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്.ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് റെയിൽവേ സീനിയർ മെക്കാനിക്കൽ എഞ്ചിനീയറായ എസ് ആർ സജിത്തിനെ കൊച്ചുവേളി റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടത്തിയത്.


ട്രെയിൻ തട്ടി മരിച്ചു എന്നായിരുന്നു റെയിൽവേ ഉദ്യോഗസ്ഥർ ബന്ധുക്കളെ അറിയിച്ചത്. ആത്മഹത്യയാണെന്നും ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ അഞ്ചര മണിക്ക് ഭാര്യ അശ്വനിയെ ഫോണിൽ വിളിച്ച സജിത്ത്, ജോലി കഴിഞ്ഞെന്നും ഉടൻ വീട്ടിൽ എത്തുമെന്നും അറിയിച്ചിരുന്നു. 12 കൊല്ലം മുമ്പ് വിവാഹം കഴിഞ്ഞ സജിത്തിന് ആറ് മാസം മുമ്പാണ് കുട്ടി ജനിച്ചത്.

കുടുംബ പ്രശ്‌നമോ സാമ്പത്തിക ബാധ്യതയോ ഇല്ലായിരുന്നെന്നും ബന്ധുക്കൾ പറയുന്നു.മൃതദേഹത്തിന് സമീപത്ത് ആത്മഹത്യാ കുറിപ്പില്ലായിരുന്നുവെന്ന് പേട്ട പൊലീസും വ്യക്തമാക്കി.

ജനുവരി എട്ടിന് സഹപ്രവർത്തകർക്കെതിരെ മേലുദ്യോഗസ്ഥർക്ക് സജിത്ത് പരാതി നൽകിയിരുന്നു. പരാതിയിൽ ചില റെയിൽവെ ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യമാകാം മരണത്തിന് പിന്നിലെന്നാണ് ബന്ധുക്കളുടെ ആരോപിക്കുന്നു. ജോലിയിൽ നിന്ന് രാജിവയ്ക്കുന്നതടക്കം ചിന്തിച്ചിരുന്നതായി സജിത്തിന്റെ അച്ഛൻ എം രവി കുമാർ പറഞ്ഞു. കേസ് സമഗ്രമായി അന്വേഷിക്കണമെന്നാണ് നാട്ടുകാരുടേയും ബന്ധുക്കളുടേയും ആവശ്യം.