ശിൽപം പൂർത്തിയാക്കാൻ സമ്മതിക്കില്ലെന്ന് ഭീഷണി ; ശേഷം മിനുക്കുപണികൾ മാത്രം ബാക്കിയുണ്ടായിരുന്ന പ്രതിമ എറിഞ്ഞുടച്ചു : നടൻ ഭരത് മുരളിയുടെ പ്രതിമ നശിപ്പിച്ചവർക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: നടൻ ഭരത് മുരളിയുടെ കളിമൺ ശിൽപം പൂർത്തിയാക്കാൻ പറ്റില്ലെന്ന് ഭീഷണി.ശേഷം മിനിക്കുപണികൾ മാത്രം ബാക്കി നിൽക്കെ ശിൽപം എറിഞ്ഞുടച്ചു. സംഗീത നാടക അക്കാദമിക്ക് കൈമാറാനായി വിൽസൺ പൂക്കായി നിർമ്മിക്കുന്ന പ്രതിമയാണ് തകർത്തത്. എരുരിൽ നിർമ്മാണം അവസാനഘട്ടത്തിലെത്തിയ കളിമൺശിൽപമാണ് സാമൂഹ്യവിരുദ്ധർ തകർത്തു കളഞ്ഞത്. ശിൽപിയുടെ പരാതിയിൽ എരൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

അഞ്ച് മാസത്തോളം നീണ്ട അധ്വാനത്തിനൊടുവിൽ 90 ശതമാനം ജോലികളും പൂർത്തിയായ ശിൽപം സാമൂഹ്യവിരുദ്ധർ ഉയരത്തിൽ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നു. പ്രതിമയുടെ കണ്ണുകളും മുക്കും ചെവിയുമെല്ലാം വികൃതമാക്കി. തലയുടെ ഭാഗം തല്ലിപ്പൊളിച്ചു. അടുത്തമാസം അക്കാദമിയിൽ എത്തിച്ച് അനാഛാദനം ചെയ്യേണ്ടതായിരുന്നു പ്രതിമ. എന്നാൽഅവസാനഘട്ട മിനിക്കു പണിയിലെത്തിയ പ്രതിമ സാമൂഹിക വിരുദ്ധർ തച്ചുടക്കുക ആയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻപ് ഒരു ശിൽപം നിർമ്മിക്കാനായി കിടപ്പാടംവരെ വിറ്റ കലാകാരനാണ് വിൽസണ് പൂക്കായ്. പണമില്ലാതെ വലയുന്നതിനിടെയാണ് ആശ്വാസമായി സംഗീത നാടക അക്കാദമി വിളിച്ചത്. അക്കാദമി ശിൽപ നിർമ്മാണം തന്നെ ഏൽപ്പിച്ചത് ഇഷ്ടപ്പെടാത്തവരുണ്ടെന്നാണ് വിൽസൺ പറയുന്നത്. ശിൽപം പൂർത്തിയാക്കാൻ സമ്മതിക്കില്ലെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായും വ്യക്തമാക്കുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് ആളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്‌