video
play-sharp-fill

ലൈംഗീക ആരോപണങ്ങളെത്തുടർന്ന് ഇന്ത്യ വിട്ട സെക്‌സ് സ്വാമി നിത്യാനന്ദയെ കണ്ടെത്താൻ സഹായമഭ്യർത്ഥിച്ച് ഇന്റർപോൾ ; നിത്യാനന്ദയ്‌ക്കെതിരെ ബ്ലൂ കോർണർ നോട്ടീസ്

ലൈംഗീക ആരോപണങ്ങളെത്തുടർന്ന് ഇന്ത്യ വിട്ട സെക്‌സ് സ്വാമി നിത്യാനന്ദയെ കണ്ടെത്താൻ സഹായമഭ്യർത്ഥിച്ച് ഇന്റർപോൾ ; നിത്യാനന്ദയ്‌ക്കെതിരെ ബ്ലൂ കോർണർ നോട്ടീസ്

Spread the love

സ്വന്തം ലേഖകൻ

ഡൽഹി: ലൈംഗീക ആരോപണങ്ങളെത്തുടർന്ന് ഇന്ത്യ വിട്ട സെക്‌സ് സ്വാമി നിത്യാനന്ദയെ കണ്ടെത്താൻ മറ്റ് രാജ്യങ്ങളുടെ സഹായം അഭ്യർഥിച്ച് ഇന്റർപോൾ. ഇതിനായി കുറ്റകൃത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നത് നിർബന്ധമാക്കുന്ന ബ്ലൂ കോർണർ നോട്ടീസ് നിത്യാനന്ദയ്‌ക്കെതിരെ ഇന്റർപോൾ പുറപ്പെടുവിച്ചു.ഗുജറാത്ത് പോലീസിന്റെ അഭ്യർഥനെയെ തുടർന്നാണ് ഇന്റർപോൾ നടപടിയെടുത്തിരിക്കുന്നത്.

അഹമ്മദാബാദിലെ ആശ്രമത്തിൽ പെൺകുട്ടികളെ ബന്ദിയാക്കി പീഡിപ്പിച്ച കേസിൽ ഗുജറാത്ത് പൊലീസ് നിത്യാനന്ദക്കെതിരേ കേസെടുത്തിരുന്നു. ഇതിനു പിന്നാലെ ആൾദൈവം രാജ്യം വിടുകയായിരുന്നു.ഡിസംബറിൽ നിത്യാനന്ദയുടെ പാസ്‌പോർട്ട് കേന്ദ്രസർക്കാർ റദ്ദാക്കിയിരുന്നെങ്കിലും അയാൾ രാജ്യം വിടുകയായിരുന്നു. ഇതിനിടെ ഇക്വഡോറിൽ കൈലാസം എന്ന പേരിൽ ഹിന്ദുരാഷ്ട്രം സ്ഥാപിച്ചതായി വെബ്‌സൈറ്റ് വഴി പ്രഖ്യാപനവുമുണ്ടായി. എന്നാൽ നിത്യാനന്ദ തങ്ങളുടെ രാജ്യത്തില്ലെന്ന് ഇക്വഡോർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എവിടെയാണെന്ന് അറിയില്ലെങ്കിലും പ്രഭാഷണ വീഡിയോകളുമായി ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെടുന്നുണ്ട് ഈ ആൾദൈവമായ നിത്യാനന്ദ. അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ഇറങ്ങിയ ഒരു വീഡിയോയിൽ തന്നെ ആർക്കും തൊടാനാകില്ലെന്ന പ്രസ്താവനയും നിത്യാനന്ദ നടത്തിയിരുന്നു.