play-sharp-fill
കോട്ടയം നഗരസഭയിൽ കരാറുകാർക്ക് ഇടിമുറി: സാധാരണക്കാർ വരാന്തയിൽ വെയിലേറ്റിരിക്കുമ്പോൾ കരാറുകാർക്ക് ഉല്ലസിക്കാൻ ഒരു മുറി: ഇടത് – വലത് തണലിൽ അഴിഞ്ഞാടി കരാർ മാഫിയ സംഘം; കരാറുകാരൻ വിവരാവകാശ പ്രവർത്തകനെ മർദിക്കുന്ന വീഡിയോ ഇവിടെ കാണാം

കോട്ടയം നഗരസഭയിൽ കരാറുകാർക്ക് ഇടിമുറി: സാധാരണക്കാർ വരാന്തയിൽ വെയിലേറ്റിരിക്കുമ്പോൾ കരാറുകാർക്ക് ഉല്ലസിക്കാൻ ഒരു മുറി: ഇടത് – വലത് തണലിൽ അഴിഞ്ഞാടി കരാർ മാഫിയ സംഘം; കരാറുകാരൻ വിവരാവകാശ പ്രവർത്തകനെ മർദിക്കുന്ന വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ

കോട്ടയം: കോട്ടയം നഗരസഭയിൽ ഗുണ്ടായിസത്തിനും മദ്യപാനത്തിനും ഒരു ഇടി മുറി..! ഇടത് – വലത് പക്ഷത്തിലെ അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ പ്രിയപ്പെട്ടവരായ കരാറുകാർക്ക് വേണ്ടിയാണ് നഗരസഭയിൽ ഇടിമുറി ഉള്ളത്. മുൻപ് നഗരസഭാ അദ്ധ്യക്ഷ ഡോ.പി.ആർ സോന ഇടപെട്ട് ഇടിമുറി പൂട്ടിച്ചെങ്കിലും , രാഷ്ട്രീയക്കാർക്ക് വേണ്ടപ്പെട്ടവരായ കരാറുകാരുടെ ഇടപെടലിൽ മുറി താനേ തുറന്നു. ബുധനാഴ്ച ഗുണ്ടാ കരാറുകാർ സംഘം ചേർന്ന് വിവരാവകാശ പ്രവർത്തകനായ മഹേഷ് വിജയനെ മർദ്ദിച്ച് അവശനാക്കിയതോടെയാണ് നഗരസഭ ഓഫിസിലെ ഇടിമുറി വീണ്ടും ചർച്ചയിൽ എത്തിയത്.


കോട്ടയം നഗരസഭയിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കും കൗൺസിലർമാർക്കും രാഷട്രീയക്കാർക്കും ഒരു പോലെ പ്രിയപ്പെട്ടവരാണ് ഈ കരാറുകാർ. ഗുണ്ടാ സംഘങ്ങളെ പോലെയാണ് ഇവർ പ്രവർത്തിക്കുന്നത്. അഴിമതിക്കാർക്ക് വേണ്ട സുരക്ഷണം ഒരുക്കിയാണ് ഈ ഗുണ്ടാ മാഫിയ കരാർ സംഘം നഗരസഭയ്ക്കുള്ളിൽ കറങ്ങി നടക്കുന്നത്. വർഷങ്ങളായി നഗരസഭയുടെ കരാർ എടുക്കുന്നവരാണ് ഇവരിൽ പലരും. പുതിയ ആളുകൾ കരാർ എടുക്കാൻ എത്തിയാൽ, നിയമമാർഗത്തിലും അല്ലാതെയുമുള്ള എല്ലാ വിധ ഭീഷണികളും ഇവർ പുറത്തെടുക്കും. ഇവരുടെ ഭീഷണിയ്ക്ക് കൂട്ടു നിൽക്കുന്നതാകട്ടെ ഇവരുടെ അഴിമതിപ്പണത്തിന്റെ പങ്കു പറ്റുന്ന ഉദ്യോഗസ്ഥ – മാഫിയ കൂട്ടുകെട്ടുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരസഭയിൽ ഇപ്പോൾ ഇടിമുറി കയ്യടക്കി വച്ചിരിക്കുന്ന കരാർ സംഘം ഇടത് വലത് പക്ഷങ്ങൾക്ക് ഒരു പോലെ പ്രിയപ്പെട്ടവരാണ്. ഇവർ അഴിമതി നടത്തി സമ്പാദിക്കുന്നതിൽ ഒരു വിഹിതം കൃത്യമായി ഇരു പാർട്ടികളിലെ അഴിമതിക്കാർക്ക് ലഭിക്കും.രാഷ്ട്രീയ പാർട്ടികളുടെ പരിപാടികളുടെ പ്രധാന സംഭാവനാ മാർഗവും ഇവർ തന്നെയാണ്. ഇടത് പാർട്ടികളുമായി ഏറെ അനുഭാവം ഉള്ളവരാണ് നിലവിൽ ഈ കരാറുകാരിൽ ഏറെയും. ഇവരാണ് ബുധനാഴ്ച പ്രശ്നം ഉണ്ടാക്കിയതും. എന്നാൽ , ഇവർക്കിടയിൽ അന്തർ ധാര സജീവമാണ് എന്നതാണ് നഗരസഭയിലെ മറ്റൊരു സംസാരം.

ഇതിനിടെ കേസ് ഒത്തു തീർപ്പാക്കാനും , വകുപ്പുകൾ കുറച്ച് പ്രതികളായ കരാറുകാരെ രക്ഷിക്കാനും ഒരു വിഭാഗം നേതാക്കൾ ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാൽ , മഹേഷ് വിജയൻ നിയമ പോരാട്ടവുമായി തന്നെ മുന്നോട്ട് നീങ്ങുകയാണ്.