play-sharp-fill
മോഷണക്കേസിലെ പ്രതികൾക്ക് മൂന്ന് വർഷം തടവും പിഴയും: ശിക്ഷിക്കപ്പെട്ടത് അന്തർ സംസ്ഥാന മോഷണ സംഘം

മോഷണക്കേസിലെ പ്രതികൾക്ക് മൂന്ന് വർഷം തടവും പിഴയും: ശിക്ഷിക്കപ്പെട്ടത് അന്തർ സംസ്ഥാന മോഷണ സംഘം

സ്വന്തം ലേഖകൻ

പാലക്കാട്: പാലക്കാട് നോർത്ത് പേലീസ് സ്റ്റേഷനിലാണ് 2018 ൽ ഭവനഭേദനത്തിനായി വന്ന രമേഷ് എന്ന ഉടുമ്പ് രമേഷും സംഘവും പിടിയിലായത്. ഒറ്റപ്പാലം ദേശമംഗലം സ്വദേശി തൻസീർ എന്ന ഷൻഫീർ, പാലക്കാട് മൂത്താൻ തറ സ്വദേശി സുരേഷ് ,വടക്കന്തറ ശെൽവി നഗർ കൃഷ്ണപ്രസാദ്, എന്നിവരെ ആണ് പാലക്കാട് അഡീഷണൽ സെഷൻസ് നമ്പർ മൂന്ന് കോടതി മജിസ്ട്രേറ്റ് പി.കെ മോഹൻദാസ്‌ അവർകൾ ആണ് 3 വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷിച്ചത്.സർക്കാരിന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ രമേഷ് കോടതിയിൽ ഹാജരായി.


 

 

പ്രതികളായ രമേഷ് എന്ന ഉടുമ്പ് രമേഷിന് കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലായി നൂറോളം കേസുകളുണ്ട്. തൻസീർ എന്ന ഷൻഫീർ കളവ്, കഞ്ചാവ്, കൊലപാതകശ്രമം എന്നിങ്ങനെ ഉള്ള കേസുകളിലെ പ്രതിയാണ്, സുരേഷ് എന്ന നായ സുര പാലക്കാട് നോർത്ത് സ്റ്റേഷനിൽ കൊലപാതക ശ്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾക്കെതിരെ ഗുണ്ട ആക്ട് പ്രകാരം നടപടിയും എടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്.ഐ ആർ രജ്ഞിത്തും സംഘവുമാണ് 2018 ൽ കേസിൽ പ്രതികളെ പിടികൂടുന്നത. പ്രതികളെ പിടിക്കുന്ന സമയത്ത് തന്നെ ഭവനഭേദനത്തിന് വേണ്ടി ഉപയോഗിക്കുന്ന മുഖം മൂടി, കയ്യ് ഉറ, കമ്പി പാര, എന്നിവയും കർണാടക, പിന്നെ കേരളത്തിലെ കോട്ടയം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ കളവ് നടത്തിയ മുഴുവൻ കളവ് മുതലുകളും പോലീസ് കണ്ടെടുത്തു.

ജി.ഡി വിജയകുമാർ ഡി വൈ എസ് പി ,എസ് ഐ ആർ രഞ്ജിത്ത്, എ എസ് ഐ നന്ദകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ നന്ദകമാർ, സുരേഷ്, ആർ കിഷോർ, എം സുനിൽ, കെ അഹമ്മദ് കബീർ, ആർ വിനീഷ്, ആർ രാജീദ്, ഡ്രൈവർ സീനിയർ സിവിൽ പൊലീസ് ഓഫിസർ രതീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.