ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തുവാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പോലീസ് പിടിയിൽ; ഷാപ്പിലിരുന്നു മദ്യപിക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്
സ്വന്തം ലേഖകൻ
ചങ്ങനാശേരി: കടമാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തുവാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പോലീസ് പിടിയിൽ . പ്രശോഭ് (35) ആണ് ബുധനാഴ്ച ഉച്ചയോടെ ചങ്ങനാശേരി തണ്ടക്കുളം ഷാപ്പിൽ നിന്നും തൃക്കൊടിത്താനം പൊലീസിന്റെ പിടിയിലായത്. ക്രിത്യം ചെയ്തു കഴിഞ്ഞ് ഇയാൾ തന്റെ ഇത്തിനാത്തുള്ള വീട്ടിൽ പോയി ഭക്ഷണം കഴിച്ചുതിനു ശേഷം ഷാപ്പിലെത്തി മദ്യപിക്കുന്നതിനിടയിലാണ് പിടിയിലാകുന്നത്. തൃക്കൊടിത്താനം സി.ഐ ഷാജു വർഗീസിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
ബുധനാഴ്ച രാവിലെ ഒൻപതരയോടെ ചങ്ങനാശേരി കടമാഞ്ചിറ ഭാഗത്തായിരുന്നു സംഭവം. ചങ്ങനാശേരി പൊട്ടശേരി ഭാഗത്തു താമസിക്കുന്ന സിനി പുളിനാട്ട് കുന്നേൽ അംഗൻവാടിയിലെ ഹെൽപ്പറാണ്. രാവിലെ ഒൻപത് മണിയോടെയാണ് വീട്ടിൽ നിന്നും അംഗനവാടിയിൽ പോകാൻ ഇറങ്ങുകുകയും ഇതിനിടയിൽ കടമാഞ്ചിറ ഭാഗത്ത് വച്ച് സിനിയുടെ എതിരെ നടന്നു വന്ന പ്രശോഭ് കയ്യിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് സിനിയുടെ കഴുത്ത് മുറിക്കുകയായിരുന്നു.കഴുത്തിൽ ആഴത്തിൽ മുറിവേറ്റ സിനി അപകട നില തരണം ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീഡിയോ ഗ്രാഫറായ പ്രശോഭും സിനിയും തമ്മിൽ മാസങ്ങളായി വഴക്ക് നിലവിലുണ്ടായിരുന്നു. സ്ഥിരമായി മദ്യപിച്ചെത്തിയിരുന്ന പ്രശോഭ് സിനിയെ മർദിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത സിനി വീട്ടിൽ നിന്നും കുട്ടികളെയും കൂട്ടി സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. ഇതിൽ ക്ഷുഭിതനായിരുന്നു പ്രശോഭ്. മുമ്പ് അംഗൻവാടിയിൽ അടക്കം എത്തി പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നു പ്രശോഭ് . ഇതിനെ തുടർന്ന് ഇത്തിത്താനം പൊലീസിലും വനിതാ സെല്ലിലും സിനി പരാതിയും നൽകിയിരുന്നു.