play-sharp-fill
“പോരുന്നോ എന്റെ കൂടെ,ഹോട്ടലിൽ മുറി ബുക്ക് ചെയ്യാം” ; സുവിശേഷയോഗം കഴിഞ്ഞ് രാത്രി കാറിൽ വരവേ റോഡരികിൽ നിന്ന യുവതികളോടുള്ള ചോദ്യം ഇങ്ങനെ ; പാവം പാസ്റ്റർ അറിഞ്ഞില്ല അത് വനിതാ പൊലീസായിരുന്നെന്ന്

“പോരുന്നോ എന്റെ കൂടെ,ഹോട്ടലിൽ മുറി ബുക്ക് ചെയ്യാം” ; സുവിശേഷയോഗം കഴിഞ്ഞ് രാത്രി കാറിൽ വരവേ റോഡരികിൽ നിന്ന യുവതികളോടുള്ള ചോദ്യം ഇങ്ങനെ ; പാവം പാസ്റ്റർ അറിഞ്ഞില്ല അത് വനിതാ പൊലീസായിരുന്നെന്ന്

സ്വന്തം ലേഖകൻ

കൊല്ലം: വനിതാ പൊലീസുകാരാണെന്നറിയാതെ യുവതികളോട് മോശമായി പെരുമാറിയ പാസ്റ്റർ അറസ്റ്റിൽ.സ്ത്രീവിഷയത്തിൽ കുപ്രസിദ്ധനായ പെന്തക്കോസ്ത് പാസ്റ്റർ ഷമീറാണ് വീണ്ടും അറസ്റ്റിലായത്.

വഴിയരികിൽ കണ്ട് വനിതാ പൊലീസുകാരോട് ആളറിയാതെ ഹോട്ടലിൽ മുറിയെക്കാമെന്ന് പറഞ്ഞ് അടുത്തു കൂടിയതിന്റെ പേരിലാണ് ഷമീർ പാസ്റ്ററുടെ കൈയിൽ വീണ്ടും വിലങ്ങു വീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ: തിരുവനന്തപുരത്ത് സുവിശേഷ പ്രസംഗം കഴിഞ്ഞ കാറിൽ മടങ്ങവേ കൊല്ലം സെന്റ് ജോസഫ് സ്‌കൂളിനു മുന്നിൽ അർധരാത്രിയിൽ രണ്ടു യുവതികൾ വഴിയരുകിൽ നിൽക്കുന്നത് കണ്ടു. കാർ പതുക്കെ നിർത്തിയ ശേഷം യുവതികളോട് കുശലാന്വേഷണം തുടങ്ങി.

അൽപനേരം സംസാരിച്ച ശേഷം രാത്രിയിൽ ഇവിടെ നിൽക്കേണ്ടെന്നും ഹോട്ടലിൽ റൂം എടുക്കാമെന്നും കൂടെ പോരുന്നോ എന്നുമായി പാസ്റ്റുടെ ചോദ്യം.

എന്നാൽ, തന്റെ ചോദ്യം രാത്രിയിൽ പട്രോളിങ്ങിന് ഇറങ്ങിയ ഷാഡോ വനിത പൊലീസിനോട് ആണെന്ന് പാസ്റ്റർ ഷമീർ അറിഞ്ഞില്ല.

ഉടൻതന്നെ വയർലെസ് വഴി വനിത പൊലീസ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് സന്ദേശം കൊടുത്തതോടെ കാറുമായി പാസ്റ്റർ മുങ്ങാൻ ശ്രമിച്ചു. എന്നാൽ, കാർ നമ്പർ കുറിച്ചെടുത്തിരുന്ന പൊലീസ് പിന്നീട് ഷമീറിനെ കൈയോടെ പൊക്കി. പൊതുയിടത്ത് രാത്രിയിലും സ്ത്രീകൾക്ക് സുരക്ഷിതമായ സഞ്ചരിക്കാനുള്ള അവകാശം ഒരുക്കുന്നതിന്റെ ഭാഗമായി വനിത ഷാഡോ പൊലീസിന്റെ പട്രോളിങ് ശക്തമാക്കിയത് ഷമീർ അറിഞ്ഞിരുന്നില്ല.

കൊല്ലം മുഖത്തല സ്വദേശിയാണ് ഷമീർ. മുസ്ലിം മതത്തിൽ നിന്ന് പെന്തക്കോസ്തിലേക്ക് മാറിയ വ്യക്തി ആണ് ഷമീർ. കേരളമെമ്പാടും സുവിശേഷം പറയലാണ് പ്രധാന ജോലി. ഷമീർ അറസ്റ്റിലായതോടെ പാസ്റ്റർമാരുടെ വൻ പട തന്നെ സ്റ്റേഷനിലെത്തി കേസ് ഒതുക്കി തീർക്കാൻ ശ്രമം തുടങ്ങി.

എന്നാൽ, കേസ് രജിസ്റ്റർ ചെയ്തതിനാൽ ഒത്തുതീർപ്പ് സാധ്യമല്ലെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, പൊലീസ് സ്റ്റേഷനിലേക്ക് വിദേശത്ത് നിന്നുൾപ്പെടെ ഫോൺ കോളുകളുടെയും പ്രവാഹമായിരുന്നു. ഒടുവിൽ യുവതികളെ ശാരീരികമായി ഉപദ്രവിക്കാത്തതിനാൽ പൂവാല ശല്യം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

മതപരിവർത്തനത്തിലൂടെ പെന്തക്കോസ്ത് വിഭാഗത്തിലെത്തിയ ആളാണ് ഷമീർ പാസ്റ്റർ. പ്രാർത്ഥിക്കാൻ സ്ഥലം നൽകാത്തതിനാലാണ് പുറ്റിങ്ങൽ അപകടം ഉണ്ടായതെന്ന് നേരത്തെ പ്രസംഗിച്ചു നടന്നത് വിവാദമായിരുന്നു. തല്ലു കിട്ടുമെന്നായപ്പോൾ അത് നിറുത്തി.

മോശം പെരുമാറ്റത്തിന് സഭയിൽ നിന്നും പാസ്റ്റർക്കെതിരെ പരാതികൾ ഉയർന്നിരുന്നു. സ്ത്രീകളുടെ രാത്രി നടത്തത്തിന് സർക്കാരിന്റെ ഭാഗത്തുനിന്ന് വലിയ പ്രചരണം നടക്കുമ്പോഴാണ് വനിതാ പൊലീസിനു നേരെ പാസ്റ്ററുടെ മോശം പെരുമാറ്റം.

ആദ്യം ഒക്കെ വലിയ മാന്യത പുലർത്തി പലരെയും പാട്ടിൽ ആക്കിയ വ്യക്തിയാണ്. ഷമീറിനു സ്വന്തമായി വീട് ഇല്ലായിരുന്നു. ഒരു അമേരിക്കൻ മലയാളി തങ്ങളുടെ മാതാപിതാക്കളുടെ പേര് നില നിർത്തുവാൻ വേണ്ടി കൊല്ലത്ത് കരീപ്രയിൽ 13 പേർക്ക് 5 സെന്റ് വസ്തുവും വീടും കൊടുക്കാൻ തീരുമാനിക്കുകയും അതിൻ പ്രകാരം ഷമീറും അവിടെ അപേക്ഷ കൊടുക്കുകയും അങ്ങനെ 5 സെന്റും വീടും ലഭിക്കുകയും ചെയ്തുവെന്ന ആക്ഷേപവും ഉയർന്നിരുന്നു.

നിരവധി കുടുംബ പ്രശ്‌നവും ഷമീർ ഉണ്ടാക്കിയെന്നും പരാതിയുണ്ട്. ആരുടെ വീട്ടിൽ ചെന്നാലും അവിടെ എന്തെങ്കിലും ആവശ്യം പറഞ്ഞു കമ്പ്യൂട്ടർ ഓപ്പൺ ആക്കി അവിടെ ഉള്ള ഡാറ്റ മുഴുവൻ മോഷ്ടിക്കുക എന്നുള്ളത് ഇയാളുടെ ഹോബി ആണെന്നുമുള്ള ആക്ഷേപം അടുത്തിടെ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. വിദേശ രാജ്യങ്ങളിലടക്കം വേരുകളുള്ള പാസ്റ്ററാണ് ഷമീർ കൊല്ലം.