play-sharp-fill
ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിയ്ക്കുള്ള തീവ്രവാദ വധ ഭീഷണി: വധ ഭീഷണി വന്ന നമ്പരുകളിൽ ഒന്ന് ബിജെപി പ്രവർത്തകന്റേത്; ഗാന്ധിനഗർ സ്റ്റേഷനിലെ പരാതി പിൻവലിച്ച് തലയൂരി ബിജെപി നേതാവ്; പുതിയ പരാതി എസ്.പിയ്ക്കു നൽകിയെന്ന് ഹരി

ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിയ്ക്കുള്ള തീവ്രവാദ വധ ഭീഷണി: വധ ഭീഷണി വന്ന നമ്പരുകളിൽ ഒന്ന് ബിജെപി പ്രവർത്തകന്റേത്; ഗാന്ധിനഗർ സ്റ്റേഷനിലെ പരാതി പിൻവലിച്ച് തലയൂരി ബിജെപി നേതാവ്; പുതിയ പരാതി എസ്.പിയ്ക്കു നൽകിയെന്ന് ഹരി

സ്വന്തം ലേഖകൻ

കോട്ടയം: ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിയ്ക്കു നേരെയുണ്ടായ അൽഖയിദ തീവ്രവാദി ഭീഷണി വന്ന നമ്പരുകളിൽ ഒന്ന് ബിജെപി പ്രവർത്തകന്റേത്..! ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ബിജെപി പ്രവർത്തകന്റെ ഫോൺ നമ്പർ കൂടി ഉൾപ്പെട്ടതോടെ പരാതി പിൻവലിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് തലയൂരി. എന്നാൽ, പരാതി പിൻവലിച്ചതല്ലെന്നും സാങ്കേതിത തകരാർ വഴിയാണ് ഫോൺ നമ്പർ കടുന്നു കൂടിയതെന്നുമാണ് ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരി തേർഡ് ഐ ന്യൂസ് ലൈവിനോടു നൽകിയ വിശദീകരണം.


കഴിഞ്ഞ മാസമാണ് തനിക്ക് നേരെ വധഭീഷണി ഉയരുന്നതായി ചൂണ്ടിക്കാട്ടി ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അടക്കം പരാതി നൽകിയത്. ലവ് ജിഹാദ്, പൗരത്വ ബിൽ എന്നിവയിൽ ശക്തമായ നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് തനിക്കെതിരെ തീവ്രവാദ സംഘടനകളുടെയും മുസ്ലീം ഭീകരവാദ സംഘടനകളുടെയും ഭീഷണി ഉയർന്നതെന്ന വാദമാണ് ഹരി ഉയർത്തിയത്. തുടർന്ന് എൻ.ഹരി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും, ജില്ലാ പൊലീസ് മേധാവിയ്ക്കും എൻ.ഐഎയ്ക്കും അടക്കം ഭീഷണി വന്ന ഫോൺ നമ്പർ അടക്കം പരാതി നൽകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം ജില്ലാ പൊലീസും ജില്ലാ സൈബർ സെല്ലും നടത്തിയ അന്വേഷണത്തിൽ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ തന്നെ ബിജെപി പ്രവർത്തകന്റെ ഫോണിൽ നിന്നാണ് ഭീഷണി സന്ദേശം വന്നതെന്ന് കണ്ടെത്തുകയായിരുന്നു. ഭീഷണി സന്ദേശം വന്നതായി ചൂണ്ടിക്കാട്ടി ഹരി നൽകിയ പരാതികളിൽ ഒന്നിൽ ഈ ബിജെപി പ്രവർത്തകന്റെ ഫോൺ നമ്പരാണ് ഉൾപ്പെട്ടിരുന്നത്. തുടർന്ന് ബിജെപി പ്രവർത്തകനെ ചോദ്യം ചെയ്യാൻ ഗാന്ധിനഗർ പൊലീസ് ഒരുങ്ങുന്നതിനിടെയാണ് ഗാന്ധിനഗർ സ്‌റ്റേഷനിൽ നേരിട്ടെത്തി ഹരി പരാതി പിൻവിലിച്ചത്.

ഹരി പരാതി പിൻവലിച്ച വാർത്ത പുറത്തു വന്നതോടെ തേർഡ് ഐ ന്യസ് ലൈവ് എൻ.ഹരിയെ നേരിട്ട് ബന്ധപ്പെട്ടു. എന്നാൽ, തനിക്ക് നേരെ ഭീഷണി ഉണ്ടായി എന്നത് സത്യമാണെന്നും ഇതു സംബന്ധിച്ചു ജില്ലയിലെ നിരവധി പൊലീസ് സ്റ്റേഷനുകളിൽ കേസുണ്ടെന്നും ഹരി അറിയിച്ചു. ഓരോ ദിവസവും നിരവധി ഭീഷണി സന്ദേശങ്ങളാണ് എത്തുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിദേശത്തു നിന്നും, സ്വദേശത്തു നിന്നും തനിക്ക് വന്നുകൊണ്ടിരിക്കുന്ന വധഭീഷണിയുൾപ്പെടെയുള്ള ഫോൺ കോളുകളേ പറ്റിയുള്ള തന്റെ പരാതികളേ പോലീസിലെ ചിലയാളുകൾ തെറ്റിദ്ധരിപ്പിക്കും വിധം വ്യാഖ്യാനിക്കുകയാണ് എന്നും ഹരി കുറ്റപ്പെടുത്തി. ഇത് എസ്.ഡി.പിഐ  നേതാക്കൻമാരെ സംരക്ഷിക്കുവാനും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുമുള്ളതാണ് .  പോലീസിലും ചില എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് ,ജമാ അത്ത് ഇസ്ലാമി അനുഭാവികളുണ്ട് അവരുമായി ബന്ധമുള്ള സി.പി.എം കാരായ പോലീസുകാരുടെ താത്പര്യപ്രകാരമാണ് പത്രമാധ്യമങ്ങൾക്ക് തെറ്റിദ്ധാരണ പരത്തും വിധം വാർത്തകൾ ചോർത്തി കൊടുക്കുന്നത്.

തനിക്ക് ആ ദിവസങ്ങളിൽ വന്ന ഫോൺ കോളുകൾ ജില്ലാ പോലീസ് ചീഫിന് എഴുതി കൊടുത്തപ്പോൾ അബദ്ധവശാൽ ആണ് ഒരു പ്രവർത്തകന്റെ ഫോൺ നമ്പർ ഓഫീസിൽ നിന്നും എഴുതി നൽകിയത് .ഇത് പിന്നീട് ബോധ്യപ്പെട്ടപ്പോൾ ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ ഓഫീസർക്ക് രേഖാമൂലം ഈ നമ്പർ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് കത്ത് നൽകുകയുണ്ടായി . എന്നാൽ ബി.ജെ.പി വിരുദ്ധ പോലീസുകാർ ഇതിനെ മുതലെടുത്ത് തനിക്ക് വന്നതെല്ലാം വ്യാജ ഫോൺ കോളുകളാണെന്നും ,തന്റെ പരാതി വ്യാജമായി കെട്ടി ചമച്ചതാണെന്നുമുള്ള രീതിയിൽ പത്രക്കാർക്ക് ചോർത്തി കൊടുക്കുകയായിരുന്നു .ഇത് പോലീസിന്റെ വിശ്വാസ്യതയേ ചോദ്യം ചെയ്യപ്പെടും .

ഈ പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ പോലീസ് ചീഫിനും ,ഡി.ജി.പിക്കും എൻ .ഹരി പരാതി നൽകി.കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ ഉൾപ്പെടെ ഈ ഫോൺ കോളുകളേ പറ്റി അന്വേഷിക്കുകയും ,ഇതിന്റെ ഭാഗമായി ഈരാറ്റുപേട്ടയിലേയും പരിസര പ്രദേശങ്ങളിലേയും പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകരേ നിരീക്ഷിക്കുകയും ചെയ്യുന്ന പശ്ചാതലത്തിലാണ് ഗാന്ധിനഗർ പോലീസിന്റെ ഇത്തരം വില കുറഞ്ഞ പ്രവർത്തി .മുൻപ് കെവിൻ കേസിലും ,പോലീസുകാരനെ അക്രമിച്ചു കൊന്ന കേസിലെ പ്രതി കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട കേസിലും കുപ്രസിദ്ധിയാർജിച്ച സ്റ്റേഷനാണ് ഗാന്ധിനഗർ സ്റ്റേഷനെന്ന കാര്യം കൂടി കൂട്ടിവായിക്കേണ്ടിയിരിക്കുന്നു .എൻ .ഹരി സൂചിപ്പിച്ചു .

എന്നാൽ, തന്റെ ഫോൺ കോളുകൾ മുഴുവൻ റെക്കോർഡ് ചെയ്യുന്നുണ്ടെന്നാണ് ഹരി പറയുന്നത്. ഇത്തരത്തിൽ റെക്കോർഡ് ചെയ്ത സന്ദേശം സഹിതം വേണം ഭീഷണി വന്നെങ്കിൽ പരാതി നൽകാൽ. ഇത്ര അശ്രദ്ധമായും, ജാഗ്രതയില്ലാതെയുമാണോ വധ ഭീഷണി പരാതികളെ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ നേതാവ് സമീപിക്കുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്. പാർട്ടിയിൽ പുനസംഘടന നടക്കാനിരിക്കെ ഇത്തരത്തിൽ വാർത്ത പുറത്ത് വന്നതിനു പിന്നിലെ രാഷ്ട്രീയവും ചർച്ച ചെയ്യപ്പെടുന്നുണ്ട്.