കൊൽക്കത്തയിൽ ഹെറോയിനുമായി രണ്ടു പേർ പിടിയിൽ: വിപണിയിൽ നൂറ് കോടി രൂപ വിലവരുന്ന ഹെറോയിനാണ് പിടികൂടിയത്

Spread the love

 

സ്വന്തം ലേഖകൻ

കൊൽക്കത്ത: കൊൽക്കത്തയിൽ ഹെറോയിനുമായി രണ്ടു പേർ പിടിയിൽ. പൈക്പാറ മേഖലയിൽ നടത്തിയ അന്വേഷണത്തിലാണ് മാരകമായ ഹെറോയിനുമായി രണ്ട് പേരെ പിടികൂടിയത്. 25.25 കിലോഗ്രാം ഹെറോയിനാണ് പ്രതികളിൽ നിന്നും പിടികൂടിയത്.

വിപണിയിൽ നൂറ് കോടി രൂപ വിലവരുന്ന ഹെറോയിനാണ് പിടികൂടിയത്. കിഴക്കൻ ഇന്ത്യയിൽ നടന്ന വൻ മയക്കുമരുന്ന് വേട്ടയാണിത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ സാഹസികമായി പിടികൂടിയത്. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും, ഇവർക്ക് പിന്നിൽ വൻ സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും ഡിസിപി പ്രദീപ് കുമാർ യാദവ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group