video
play-sharp-fill

അന്നും ഇന്നും : 35 വർഷങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ച ; ചിത്രം പങ്കുവച്ച് ലിസി

അന്നും ഇന്നും : 35 വർഷങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ച ; ചിത്രം പങ്കുവച്ച് ലിസി

Spread the love

സ്വന്തം ലേഖിക

കൊച്ചി : ഒരു കാലത്ത് മലയാളസിനിമയിൽ നായികയായും സഹോദരിയായുമൊക്കെ നിറഞ്ഞ് നിന്ന നടിയാണ് ലിസി ലക്ഷ്മി.നീണ്ട മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം സംവിധായകൻ ജോഷിക്കും നടി നദിയ മൊയ്തുവിനുമൊപ്പം ഒരേ ഫ്രെയിമിൽ വന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടി ലിസി.

ഫേസ്ബുക്കിലൂടെയാണ് താരം ഈ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. നടൻ മണിയൻപിള്ള രാജുവിന്റെ മകന്റെ വിവാഹത്തിന് എത്തിയപ്പോഴാണ് ഇരുവരും വീണ്ടും കണ്ടുമുട്ടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഒന്നിങ്ങു വന്നെങ്കിൽ’ എന്ന ചിത്രത്തിലാണ് മൂവരും അവസാനമായി ഒരേ ഫ്രെയിമിൽ വന്നത്. ഈ ചിത്രത്തിന്റെ ലോക്കേഷനിൽ വെച്ച് എടുത്ത ചിത്രവും ലിസി പങ്കുവെച്ചിട്ടുണ്ട്.

‘അന്നും ഇന്നും. ജോഷി സാറിനെ ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് കണ്ടത്. മണിയൻപിള്ള രാജു ചേട്ടന്റെ മകന്റെ വിവാഹ സത്ക്കാരത്തിൽ വെച്ചാണ് അദ്ദേഹത്തെ കണ്ടത്. നദിയയേയും ജോഷി സാറിനേയും ഒരുമിച്ച് കണ്ടത് 35 വർഷത്തിന് മുമ്ബ് ഒന്നിങ്ങു വന്നെങ്കിൽ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു’ എന്നാണ് ചിത്രം പങ്കുവെച്ച് കൊണ്ട് ലിസി ഫേസ്ബുക്കിൽ കുറിച്ചത്.