video
play-sharp-fill

”ഗവർണർ പദവി എടുത്തുകളയാൻ കഴിയുന്ന സ്ഥിതിയിൽ അല്ല സിപിഎം”;   സീതാറാം യെച്ചൂരിയെ പരിഹസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

”ഗവർണർ പദവി എടുത്തുകളയാൻ കഴിയുന്ന സ്ഥിതിയിൽ അല്ല സിപിഎം”;  സീതാറാം യെച്ചൂരിയെ പരിഹസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Spread the love

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ പരിഹസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർ പദവി റദ്ദാക്കണമെന്ന സീതാറാം യെച്ചൂരിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെതിരിക്കുന്നത്. ഗവർണർ പദവി എടുത്തുകളയാൻ കഴിയുന്ന സ്ഥിതിയിൽ അല്ല സിപിഎം എന്ന് ഗവർണർ പരിഹസിച്ചു. താൻ പറഞ്ഞതിൽ തെറ്റ് കണ്ടെത്താൻ യെച്ചൂരിക്ക് കഴിഞ്ഞിട്ടില്ല. അതിനാലാണ് ഗവർണർ പദവി എടുത്തുകളയണമെന്ന് പറയുന്നത് . അങ്ങനെ ചെയ്താൽ പിന്നെ ആരും ചോദ്യം ചെയ്യാൻ ഉണ്ടാകില്ലല്ലോ എന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തന്നെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ചത് നിയമവിരുദ്ധമാണ്. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ വിശദീകരണം തൃപ്തികരമല്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്നെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സർക്കാരിനോട് ഗവർണർ വിശദീകരണം തേടിയിരുന്നു. സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം ഗവർണറെ അറിയിക്കാതിരുന്നത് മനപ്പൂർവമല്ലെന്നും മുൻപും കേന്ദ്ര നിയമങ്ങളെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അതേ രീതി തുടരുക മാത്രമാണ് ചെയ്തതെന്നുമാണ് ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി ടോം ജോസിന്റെ വിശദീകരണം. ചീഫ് സെക്രട്ടറി രാജ്ഭവനിലെത്തി ഗവർണറെ കണ്ടാണ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം അറിയിച്ചത്. ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം തളളി ഗവർണർ രംഗത്തെത്തിയത്.

സർക്കാരിന്റെ പ്രവർത്തനങ്ങൾ ഭരണഘടനയ്ക്കും നിയമങ്ങൾക്കും വിധേയമായാണ് നടക്കുന്നത് എന്ന് ഉറപ്പുവരുത്തുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സംസ്ഥാനത്ത് ഭരണഘടനയ്ക്ക് തകർച്ച സംഭവിക്കുന്ന ഒന്നും തന്നെ അനുവദിക്കില്ല. അതിന് വേണ്ടി താൻ നിലക്കൊളളുമെന്നും അദ്ദേഹം പറഞ്ഞു. നിയമവും ചട്ടവും അനുസരിച്ച് പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമ്പോൾ തന്നെ അറിയിക്കേണ്ടത് നിർബന്ധമാണ്. ഇക്കാര്യം സർക്കാരിനും അറിയാം. എന്നിട്ടാണ് നിയമ വിരുദ്ധമായി പ്രവർത്തിച്ചതെന്നും ഗവർണർ പറഞ്ഞു. കേന്ദ്രസർക്കാരിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്ന ഒരു നിയമപ്രശ്നം വരുമ്പോൾ തന്നെ അറിയിക്കണമെന്ന് നിയമത്തിൽ കൃത്യമായി നിഷ്‌കർഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.