video
play-sharp-fill

കേരളം കണ്ട ഏറ്റവും വലിയ ഫ്രോഡാണ് സുഭാഷ് വാസുവെന്ന് തുഷാർ വെള്ളാപ്പള്ളി; ബിഡിജെഎസിൽ നിന്ന് സുഭാഷ് വാസുവിനെ പുറത്താക്കി; കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടത്തിയെന്നും ആരോപണം

കേരളം കണ്ട ഏറ്റവും വലിയ ഫ്രോഡാണ് സുഭാഷ് വാസുവെന്ന് തുഷാർ വെള്ളാപ്പള്ളി; ബിഡിജെഎസിൽ നിന്ന് സുഭാഷ് വാസുവിനെ പുറത്താക്കി; കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടത്തിയെന്നും ആരോപണം

Spread the love

 

സ്വന്തം ലേഖകൻ

ആലപ്പുഴ: ബിഡിജെഎസിൽ നിന്ന് സുഭാഷ് വാസുവിനെ പുറത്താക്കി. പാർട്ടി കൺവീനർ തുഷാർ വെള്ളാപ്പള്ളിയാണ് വാർത്ത സമ്മേളനത്തിൽ പുറത്താക്കിയ വിവരം വ്യക്തമാക്കിയത്. മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ടതിനെ തുടർന്നല്ല പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിലാണ് പുറത്താക്കുന്നതെന്നും തുഷാർ പറഞ്ഞു.

കേരളം കണ്ട ഏറ്റവും വലിയ ഫ്രോഡാണ് സുഭാഷ് വാസു. മൈക്രോ ഫിനാൻസ് എസ്എൻഡിപി യോഗവുമായി ബന്ധപ്പെട്ട വിഷയമാണ്. അവിടെ കോടിക്കണക്കിന് രൂപയുടെ ക്രമക്കേടാണ് സുഭാഷ് വാസു നടത്തിയത്. ബാങ്കിൽ നിന്ന് തന്റെ പേരിൽ കള്ള ഒപ്പിട്ട അഞ്ച് കോടി രൂപ വായ്പയെടുത്തു. അദ്ദേഹത്തിനെതിരായ നിയമപോരാട്ടം നടക്കുകയാണെന്നും തുഷാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെടുമെന്നും തുഷാർ പറഞ്ഞു. സ്പൈസസ് ബോർഡ് ചെയർമാനം സ്ഥാനം രാജിവെച്ചില്ലെങ്കിൽ പുറത്താക്കാനുള്ള നടപടികൾ സ്വീകരിക്കും. ബിജെപി കേന്ദ്രനേതൃത്വവുമായി ചർച്ച നടത്തുമെന്നും തുഷാർ വ്യക്തമാക്കി.

ജനറൽ സെക്രട്ടറി കൊലപാതകം നടത്തിയെന്നാണ് ഇയാൾ പറയുന്നത്. മരിച്ചവരുടെ അച്ഛന്മാർ പോലും ഇത്തരം നെറികെട്ട ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ല. സുഭാഷ് വാസുവിന്റെ വീട്ടിൽ സ്പിരിറ്റ് ലോറിക്ക് തീപീടിച്ചപ്പോൾ മരിച്ചത് അഞ്ച് പേരാണ്. ഇയാളാണ് യഥാർത്ഥ കൊലപാതകിയെന്നും തുഷാർ പറഞ്ഞു. തനിക്കെതിരെയും വെള്ളാപ്പള്ളിക്കെതിരെയും വാസു ഉന്നയിച്ച ആരോപണത്തിൽ യാതൊരു അടിസ്ഥാനവുമില്ലെന്നും തുഷാർ പറഞ്ഞു.