play-sharp-fill
കേരള ബാങ്കിൻറെ ലോഗോ നമ്പർ വൺ പ്രകാശനം ചെയ്തു: ലോൺ ലാഭക്കൊതി മാത്രമുള്ള ബാങ്കുകൾക്ക് എതിരായ സഹകരണ ബദലാണ് കേരള ബാങ്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കേരള ബാങ്കിൻറെ ലോഗോ നമ്പർ വൺ പ്രകാശനം ചെയ്തു: ലോൺ ലാഭക്കൊതി മാത്രമുള്ള ബാങ്കുകൾക്ക് എതിരായ സഹകരണ ബദലാണ് കേരള ബാങ്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരള ബാങ്കിൻറെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. ലോൺ ലാഭക്കൊതി മാത്രമുള്ള ബാങ്കുകൾക്ക് എതിരായ സഹകരണ ബദലാണ് കേരള ബാങ്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു .

കേരളത്തിലെ ഒന്നാം നമ്പർ ബാങ്കായി കേരള ബാങ്ക് മാറും. 1600 ഓളം പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളും അർബൻ ബാങ്കുകളും കേരള ബാങ്കിൻറെ ഭാഗമാകും. ആദ്യഘട്ടത്തിൽ 825 ശാഖകളും 65, 000 കോടി നിക്ഷേപവും കേരളബാങ്കിന് ഉണ്ടാകും. കേരള ബാങ്കിൻറെ ലോഗോ ഒന്ന് എന്ന അക്കത്തെ സൂചിപ്പിക്കുന്നതാണ്. ലോഗോ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി സംസാരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ധനമന്ത്രി തോമസ് ഐസക്ക് ലോഗോ വിശദീകരിച്ച് എഫ് ബി പോസ്റ്റിട്ടു. ലോഗോയിലുള്ള 14 ഡോട്ടുകൾ 14 ജില്ലകളെയാണ് സൂചിപ്പിക്കുന്നതെന്നും കേരളത്തിലെ നമ്പർ വൺ ബാങ്കായി കേരള ബാങ്ക് മാറുമെന്നും തോമസ് ഐസക്ക് പറഞ്ഞു. നമ്പർ വൺ ആകാനുള്ള ആളുകളുടെ ആഗ്രഹത്തെയാണ് ലോഗോയിൽ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.