play-sharp-fill
നിർഭയ വധക്കേസിൽ പ്രതി പവൻ കുമാർ ഗുപ്തയ്ക്കും വധശിക്ഷ ; പ്രതി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി

നിർഭയ വധക്കേസിൽ പ്രതി പവൻ കുമാർ ഗുപ്തയ്ക്കും വധശിക്ഷ ; പ്രതി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി

സ്വന്തം ലേഖകൻ

ന്യൂഡൽഹി : നിർഭയ വധക്കേസിലെ പ്രതികളിലൊരാളായ പവൻ കുമാർ ഗുപ്ത നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ബലാത്സംഗത്തിനിരയായയ നിർഭയ കൊല്ലപ്പെടുന്ന സമയത്ത് തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് കാണിച്ചാണ് പവൻ കുമാർ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ ജസ്റ്റിസുമാരായ ആർ.ഭാനുമതി, അശോക് ഭൂഷൺ, എ.എസ്.ബൊപ്പണ്ണ എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഹർജിയിൽ വാദം കേട്ട ശേഷം തള്ളിയത്.

2012 ഡിസംബറിൽ സംഭവം നടക്കുമ്പോൾ തനിക്കു പ്രായപൂർത്തിയായിരുന്നില്ലെന്നും ബാലനീതി നിയമപ്രകാരം തന്റെ കേസ് പരിഗണിക്കണമെന്നുമാണ് പവൻ ഗുപ്തയുടെ വാദം. ഇതേവാദം ഉന്നയിച്ച് പവൻ ഗുപ്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയും ഹർജി തള്ളിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഡ്വക്കേറ്റ് എ പി സിംഗാണ് പവൻ ഗുപ്തയ്ക്ക് വേണ്ടി ഹാജരായത്. കുറ്റകൃത്യം നടന്ന സമയത്ത് പവൻ ഗുപ്തയ്ക്ക് പ്രായപൂർത്തി ആയിരുന്നില്ലെന്നും അദ്ദേഹത്തിന്റെ രേഖകൾ ഒരു കോടതിയും പരിഗണിച്ചില്ലെന്നും എ.പി.സിംഗ് വാദിച്ചു. എന്നാൽ ഒരേ കാര്യങ്ങളാണ് നിങ്ങൾ നിരന്തരം വാദിച്ചുകൊണ്ടിരിക്കുന്നതെന്നും തങ്ങൾ തന്നെ ഇക്കാര്യങ്ങൾ നിരവധി തവണ കേട്ടിട്ടുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഇയാളുൾപ്പടെ കേസിലെ നാല് പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കാൻ ഡൽഹി തീസ് ഹസാരി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്‌