
ക്രിക്കറ്റ് വാതുവയ്പ്പ് : 11 അംഗ സംഘം അറസ്റ്റിൽ; രണ്ടു കോടി രൂപ വരെ വാതുവയ്പ്പ് നടന്നതായി ക്രൈംബ്രാഞ്ച്
സ്വന്തം ലേഖകൻ
ഡൽഹി: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തിന് വാതുവയ്പ്പ് നടത്തിയ സംഘത്തെ ഡൽഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.11 അംഗ സംഘത്തിത്തെയും അവരിൽ നിന്ന് 70 മൊബൈൽ ഫോണുകളും ഏഴ് ലാപ്‌ടോപുകളും പോലീസ് പിടിച്ചടുത്തു.
ഞായറാഴ്ച മത്സരത്തിനായി രണ്ടു കോ രൂപ വരെ വാതുവച്ച ആളുകുണ്ടെന്ന് ക്രൈംബ്രാഞ്ച് എസിപി എ.കെ.സിംഗ്ല വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്. ബംഗളൂരുവിൽ നടന്ന മൂന്നാം ഏകദിനത്തിൽ ഓസ്‌ട്രേലിയയെ ഏഴ് വിക്കറ്റിന് തകർത്ത് ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പര്ബര 2-1 എന്ന നിലയിൽ സ്വന്തമാക്കിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0