video
play-sharp-fill

നിറമാറ്റാനൊഴുങ്ങി കേരളാ ബ്ലാസ്‌റ്റേഴ്‌സ് : നിർണായക മത്സരത്തിൽ കറുപ്പണിഞ്ഞ് താരങ്ങൾ മൈതാനിയിലെത്തും

നിറമാറ്റാനൊഴുങ്ങി കേരളാ ബ്ലാസ്‌റ്റേഴ്‌സ് : നിർണായക മത്സരത്തിൽ കറുപ്പണിഞ്ഞ് താരങ്ങൾ മൈതാനിയിലെത്തും

Spread the love

 

സ്വന്തം ലേഖകൻ

കൊച്ചി : നിറമാറ്റാനൊഴുങ്ങി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. നിർണായക മത്സരത്തിൽ കറുപ്പണിഞ്ഞ് താരങ്ങൾ മൈതാനിയിലെത്തും. ഐഎസ്എല്ലിൽ വിജയവഴിയിൽ തിരിച്ചെത്തിയ ബ്ലാസ്റ്റേഴ്സിന് ഇന്ന് നിർണ്ണായക പോരാട്ടം. ജംഷെഡ്പൂർ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. മത്സരത്തിൽ മൈതാനത്ത് ബ്ലാസ്റ്റേഴ്സ് കറുത്ത കുതിരകളാകും.

ബ്ലാസ്റ്റേഴ്സിന്റെ എവേ ജേഴ്സിയായ കറുപ്പ് നിറത്തിലുള്ള ജേഴ്സി അണിഞ്ഞാകും ബ്ലാസ്റ്റേഴ്‌സ് കളിക്കുക. ജനുവരി 25ന് ഗോവയിൽ നടക്കുന്ന മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്‌സ് ഇതേ ജേഴ്സി ധരിച്ചാകും ഇറങ്ങുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ ഐഎസ്എല്ലിൽ സമനിലയിലും തോൽവിയിലും കുരുങ്ങിയ കേരള ടീം കഴിഞ്ഞ രണ്ട് മത്സരത്തിലും വിജയിച്ചിരുന്നു. ഹൈദരാബാദ് എഫ്സിക്കെതിരെ കൂറ്റൻ വിജയം നേടിയും കരുത്തരായ എടിക്കെയെ അവരുടെ ഹോം ഗ്രൗണ്ടിൽ പരാജയപ്പെടുത്തിയും തിരിച്ചുവരവിന്റെ പാതയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്.