play-sharp-fill
സോളാർ വീണ്ടും കത്തിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം: സരിതയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര അന്വേഷണ ഏജൻസികൾ

സോളാർ വീണ്ടും കത്തിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം: സരിതയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര അന്വേഷണ ഏജൻസികൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സോളാർ വീണ്ടും കത്തിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം. സോളാർ കേസിൻറെ നിലവിലെ വിവരങ്ങൾ അന്വേഷിച്ച് കേന്ദ്ര അന്വേഷണ ഏജൻസികൾ സരിത എസ്.നായരെ സമീപിച്ചു. സരിത തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥരെന് പരിചയപ്പെടുത്തിയവർ തിരുവനന്തപുരത്തും ചെന്നൈയിലും സരിതയുമായി കൂടിക്കാഴ്ച നടത്തി.


ബിജെപി കേന്ദ്ര നേതൃത്വത്തിൻറെ താൽപര്യപ്രകാരമാണ് അന്വേഷണ ഉദ്യോഗസ്ഥരെത്തിയതെന്നാണ് വിവരം. എന്നാൽ ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കാൻ പ്രാഥമിക വിവരങ്ങൾ ശേഖരിക്കുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചത്. കോൺഗ്രസ് നേതാക്കളായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.സി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ.പി അബ്ദുള്ളക്കുട്ടി എന്നിവരെ സംബന്ധിച്ച വിവരങ്ങൾ തേടി. നേതാക്കൾക്കെതിരെയുള്ള അന്വേഷണ പുരോഗതി ആരാഞ്ഞെന്നും സരിത പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ തനിക്ക് നീതി ലഭിച്ചിട്ടില്ല. എന്നാൽ രാഷ്ട്രീയ ലാഭത്തിനുവേണ്ടി നിന്നുകൊടുക്കാൻ താൽപര്യവുമില്ലെന്നും സരിത പറഞ്ഞു. ഇപ്പോഴത്തെ അന്വേഷണം ഇഞ്ഞ് നീങ്ങുകയാണ്. അത് എന്തുകൊണ്ടാണെന്ന് അറിയില്ല. സംസ്ഥാന പോലീസിൻറെ അന്വേഷണത്തിൽ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സരിത കൂട്ടിച്ചേർത്തു.