play-sharp-fill
പൗരത്വ ഭേദഗതി നിയമം: നഗ്‌നരായ രണ്ടുകുട്ടികളുടെ ചിത്രം പങ്കുവച്ച് പരിഹാസവും സ്വാമി സന്ദീപാനന്ദഗിരി  ‘ഇതിലൊരാൾ ഭാവിയിൽ പ്രധാനമന്ത്രിയോ, ആഭ്യന്തരമന്ത്രിയോ, കുറഞ്ഞപക്ഷം ഗവർണറോ ആകും…’

പൗരത്വ ഭേദഗതി നിയമം: നഗ്‌നരായ രണ്ടുകുട്ടികളുടെ ചിത്രം പങ്കുവച്ച് പരിഹാസവും സ്വാമി സന്ദീപാനന്ദഗിരി ‘ഇതിലൊരാൾ ഭാവിയിൽ പ്രധാനമന്ത്രിയോ, ആഭ്യന്തരമന്ത്രിയോ, കുറഞ്ഞപക്ഷം ഗവർണറോ ആകും…’

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിൽ സംസ്ഥാന സർക്കാരിനെതിരായ ഗവർണരുടെ നിലപാടിനെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി. നഗ്‌നരായ രണ്ടുകുട്ടികളുടെ ചിത്രം പങ്കുവച്ചാണ് പരിഹാസം. പൗരത്വ ഭേദഗതി നിയമത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും സന്ദീപാനന്ദ ഗിരി ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിക്കുന്നുണ്ട്.


‘സ്വന്തം പൗരത്വം മൂടിവെച്ച് അന്യന്റെ പൗരത്വം അന്വേഷിക്കുന്ന ഇതിലൊരാൾ ഭാവിയിൽ പ്രധാനമന്ത്രിയോ, ആഭ്യന്തരമന്ത്രിയോ, കുറഞ്ഞപക്ഷം ഗവർണറോ ആകും…’ എന്നാണ് പരിഹാസ രൂപേണ അദ്ദേഹം കുറിച്ചത്. രൂക്ഷ വിമർശനമാണ് കുറിപ്പിന് ലഭിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൗരത്വ ഭേദഗതി നിയമത്തിലും വാർഡ് വിഭജന ഓർഡിനൻസിലും സംസ്ഥാനസർക്കാരും ഗവർണരും ഇരുതലത്തിലാണ് നിൽക്കുന്നത്. കേന്ദ്രത്തിനെതിരെ സംസ്ഥാനം നിയമപരമായി നീങ്ങുമ്‌ബോൾ ഗവർണറെ അറിയിക്കണമെന്ന ചട്ടം സംസ്ഥാന സർക്കാർ ലംഘിച്ചുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പേര് പറഞ്ഞുള്ള ആരിഫ് മുഹമ്മദ് ഖാന്റെ വിമർശനം.