video
play-sharp-fill

കേരളത്തിലേക്ക് കടത്താൻ തമിഴ്നാട്ടിലെ ഗോഡൗണുകളിൽ സൂക്ഷിച്ച സ്പിരിറ്റ് എക്സൈസ് സംഘം പിടിച്ചെടുത്തു; മുൻ യുഡിഎഫ് മന്ത്രിക്കും സ്പിരിറ്റ് കടത്തിൽ പങ്കുണ്ടെന്ന് സൂചന

കേരളത്തിലേക്ക് കടത്താൻ തമിഴ്നാട്ടിലെ ഗോഡൗണുകളിൽ സൂക്ഷിച്ച സ്പിരിറ്റ് എക്സൈസ് സംഘം പിടിച്ചെടുത്തു; മുൻ യുഡിഎഫ് മന്ത്രിക്കും സ്പിരിറ്റ് കടത്തിൽ പങ്കുണ്ടെന്ന് സൂചന

Spread the love

 

സ്വന്തം ലേഖകൻ

പാലക്കാട് : തമിഴ്നാട്ടിലെ ഗോഡൗണുകളിൽ സൂക്ഷിച്ച് കേരളത്തിലേക്ക് കടത്താനിരുന്ന സ്പിരിറ്റ് എക്സൈസ് സംഘം പിടിച്ചെടുത്തു. തിരുപ്പൂർ, ചിന്ന കാനൂർ ഭാഗത്ത് രഹസ്യ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 15,750 ലിറ്റർ സ്പിരിറ്റാണ് കണ്ടെടുത്തത്. വെള്ളിയാഴ്ച തൃശൂർ വരന്തരപ്പിള്ളി ഭാഗത്തുനിന്ന് പിടികൂടിയ സ്പിരിറ്റുമായി ബന്ധപ്പെട്ട് നടത്തിയ തുടരന്വേഷണമാണ് തിരുപ്പൂർ ഗോഡൗണിലെത്തിച്ചത്.

എറണാകുളത്തെ വൻകിട ബിസിനസ് ഗ്രൂപ്പിനും മുൻ യുഡിഎഫ് മന്ത്രിക്കും സ്പിരിറ്റ് കടത്തിൽ പങ്കുണ്ടെന്നാണ് സൂചന. 50 ലക്ഷം രൂപ വിലവരുന്ന സ്പിരിറ്റ് 450 കന്നാസുകളിലായാണ് സൂക്ഷിച്ചിരുന്നത്. പാലക്കാട് ഐബിയും എക്സൈസ് പ്രത്യേക സംഘവും ചേർന്ന് അതീവ രഹസ്യമായാണ് പരിശോധന നടത്തിയത്. പ്രതികളെ പിടികൂടാനായില്ല. പിടിച്ചെടുത്ത സ്പിരിറ്റ് തമിഴ്‌നാട് പ്രൊഹിബിഷൻ വിങ്ങിന് കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group